പ്രകോപന മുദ്രാവാക്യം: എഐഎംഐഎം നേതാവ് അറസ്റ്റില്‍

മീറത്ത്: പ്രത്യേക മതവിഭാഗത്തിനെതിരേ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാരോപിച്ച് എഐഎംഐഎം നേതാവ് വലിയുര്‍റഹ്മാനെ പോലിസ് അറസ്റ്റ് ചെയ്തു. സംവരണം ആവശ്യപ്പെട്ട് ജാട്ടുകള്‍ നടത്തിയ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ദലിത് യുവാവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ വലിയുര്‍റഹ്മാന്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്. ആരക്ഷന്‍ ബച്ചാവോ സംഘര്‍ഷ് സമിതി (എബിഎസ്എസ്) നേതാക്കളായ അമിത് ഗൗതം, ഗൗരവ് പര്‍ച്ച എന്നിവര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായി പോലിസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് റൂറല്‍ എസ്പി പ്രവീണ്‍ രാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it