Flash News

പ്രകോപനപരമായ പ്രസംഗം ;കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപിയുടെ പരാതി

പ്രകോപനപരമായ പ്രസംഗം ;കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപിയുടെ പരാതി
X
കൊല്ലം:കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി ജില്ലാ കമ്മിറ്റി പരാതി നല്‍കി. കമ്മിറ്റിയംഗം എസ് വിജയന്‍, കടക്കല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് പരാതി നല്‍കിയത്. കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ പൊതുയോഗത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് പരാതി.



സമൂഹത്തില്‍ ജാതി സ്പര്‍ദ്ധ വളര്‍ത്തുകയും സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കുന്ന തരത്തില്‍ വളരെ മോശമായി സംസാരിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു.ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it