ernakulam local

പ്രകൃതി വിരുദ്ധ പീഡനം: ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

മട്ടാഞ്ചേരി: മാനസിക അസ്വസ്ഥതയുള്ള ബാലനെ തട്ടി കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനം നടത്തി അഞ്ച് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. പള്ളുരുത്തി തങ്ങള്‍ നഗര്‍ സ്വദേശിയായ നിലവില്‍ പനയപ്പിള്ളിയില്‍ താമസിക്കുന്ന റിയാസ് (40)ആണ് തോപ്പുംപടി പോലിസിന്റ പിടിയിലായത്. 2011 ജൂലൈ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാക്കനാട് സ്വദേശിയായ ബാലന്‍ കല്യാണ ആവശ്യത്തിനായിട്ടാണ് തോപ്പുംപടിയിലെത്തിയത്. മാജിക്ക് ബുക്ക് വില്‍പ്പന നടത്തിയിരുന്ന പ്രതി ബാലനെ ഹാര്‍ബര്‍ പാലത്തിന് അടിയില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയും സുഹൃത്തുക്കളായ മറ്റു രണ്ട് പേരെ വിളിച്ച് വരുത്തി മുണ്ടംവേലിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കൊണ്ട് പോയി പുലര്‍ച്ചെ വരെ ബാലനെ പീഡിപ്പിക്കുകയായിരുന്നു. ബാലന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് കേസില്‍പ്പെട്ട രണ്ടാം പ്രതിയും മുന്നാം പ്രതിയും പിടിയിലായെങ്കിലും ഒന്നാം പ്രതി റിയാസ് ഒളിവില്‍ പോവുകയായിരുന്നു. ഇതില്‍ രണ്ടാം പ്രതി ജേക്കബ് നിര്‍മ്മല്‍ (32)നെ സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവിനും ഇരുപതിനായിരം രുപ പിഴയുമിട്ടു. മുന്നാം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു.
കോഴിക്കോട് മേഖലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പനയപ്പിള്ളിയിലെത്തി മീന്‍ വില്‍പ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. തോപ്പുംപടി എസ്‌ഐ സി ബിനു, പോലിസുകാരായ അനില്‍ , ഫ്രാന്‍സിസ്, രത്‌നകുമാര്‍, രതിഷ് ബാബു, സന്തോഷ്, പോള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it