thrissur local

പ്രകൃതി മനോഹാരിത ഒപ്പിയെടുത്ത കാമറ ഉപേക്ഷിച്ച് ആഷിഖ് യാത്രയായി

കൊല്ലങ്കോട്: പ്രകൃതിയെ സ്‌നേഹിക്കുന്നതോടൊപ്പം പ്രകൃതി മനോഹരിതമായ കാഴ്ചകള്‍ ഒപ്പിയെടുക്കുക എന്നത്ഏറെ ഇഷ്ടമായിരുന്നു ആലത്തൂര്‍ വാവുള്ള്യാപുരം ആഷിഖിന്. പഠന കാലത്ത് തെര്‍മോകോള്‍ ഷീറ്റ് വാങ്ങി പലതരത്തിലുള്ള മനോഹരമായ കാഴ്ചകള്‍ഉണ്ടാക്കുമായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
കൊല്ലം ടി കെ എം കോളജില്‍ ആര്‍ക്കിടെക്റ്റില്‍ പഠനം നടത്തുമ്പോഴും അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാര്‍ഥിയും കൂട്ടുകാരുടെയെല്ലാം പ്രിയപ്പെട്ടവനുമായിരുന്നു. പഠന കാലത്ത് തുടങ്ങിയ ഫോട്ടോഗ്രാഫിയോടുള്ള കമ്പം നിരവധി പ്രകൃതി രമണീയമായ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയതോടൊപ്പം അതിനൊരു പുതിയതലങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചു.കാമറ സ്റ്റാസ്റ്റില്‍ ടൈമര്‍ സെറ്റ് ചെയ്ത് സൂര്യാസ്തമയത്തിലുള്ള സൂര്യനെകൈകുമ്പിയിലാക്കിയും പറന്നു പോകുന്ന പക്ഷിയുടെ കാലില്‍ തൂങ്ങി പറന്നുയരുന്നതുപോലെ വിവിധ ചിത്രങ്ങള്‍ ഒരുക്കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കൊല്ലത്തുള്ള പഠനം പൂര്‍ത്തിയായ ശേഷം കോഴിക്കോട് ഒരു സ്ഥാപനത്തില്‍ ട്രയിനിയായി ജോലി ചെയ്യുന്നതായിടെയാണ് ജീപ്പിന്റെ മോഡല്‍ നോക്കി സീതാര്‍ക്കുണ്ട് വെള്ളച്ചാട്ട സ്ഥലത്തെത്തിയത്.
പാറയിടുക്കളുകിലൂടെ താന്‍ ഡിസൈന്‍ ചെയ്ത് ചുവന്ന ജീപ്പ് വരുന്നതായുള്ള കാഴ്ച്ചയും വെള്ളച്ചാട്ടം ജീപ്പിന് മുകളില്‍ വീഴുന്നതും പാറയുടെ മുകളിലേക്ക് ജീപ്പ് കയറുന്നതു പോലെ തോന്നിപ്പിക്കുതായുമുള്ള കാഴ്ച്ച ടൈമര്‍സെറ്റ് ചെയ്ത് പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണു കാല്‍ വഴുതി വെള്ളച്ചാട്ടത്തിലെ കുത്തൊഴുത്തില്‍പ്പെട്ടതെന്ന് കരുതുന്നു. തന്റെ കാമറയിലൂടെ അവസാനം പകര്‍ത്തിയ ചിത്രങ്ങള്‍ ബാകിയാകുമ്പോഴും പ്രകൃതിയെ സ്‌നേഹിച്ചു കാഴ്ച്ചകള്‍ പകര്‍ത്തിയ ആഷിഖ് ഓര്‍മ മാത്രമാവുകയാണ്.
Next Story

RELATED STORIES

Share it