Flash News

പ്രകൃതിവിരുദ്ധ പീഡനം : ക്ഷേത്രം ശാന്തി അറസ്റ്റില്‍



തൃപ്രയാര്‍: വാടാനപ്പള്ളിയില്‍ 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ക്ഷേത്രം ശാന്തിയെ അറസ്റ്റ് ചെയ്തു. അന്തിക്കാട് പാന്തോട് സ്വദേശി ഇയ്യാനി മണ്ടാമ്പുള്ളി കണ്ണനാണ് അറസ്റ്റിലായത്. വാടാനപ്പള്ളിയില്‍ കുടുംബക്ഷേത്രം ശാന്തിയാണ് 37കാരനായ കണ്ണന്‍. മൂന്ന് കുട്ടികളെ ഇയാള്‍ ശാന്തിപ്പണി പഠിപ്പിക്കാന്‍ കൂടെ കൂട്ടിയിരുന്നു. ഇതില്‍ ഒരു കുട്ടിയെയാണ് ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. കുട്ടിയെ ഇയാള്‍ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയും പലതവണ പീഡിപ്പിച്ചിരുന്നു. പീഡനം തുടര്‍ന്നതോടെ കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ സിഐ സി ആര്‍ സന്തോഷ്, വാടാനപ്പള്ളി എസ്‌ഐ ഡി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ കണ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിന് പുറമേ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പും ചേര്‍ത്താണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്. തൃശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു
Next Story

RELATED STORIES

Share it