Kottayam Local

'പ്രകൃതിരക്ഷാ യാത്ര' ജില്ലയില്‍ പര്യടനം ആരംഭിച്ചു

ഈരാറ്റുപേട്ട: 'ഹരിതാഭയുടെ നന്‍മകള്‍ നെഞ്ചേറ്റ് വാങ്ങാം' എന്ന സന്ദേശവുമായി നേച്വര്‍ ആന്റ് വൈല്‍ഡ് ലൈഫ് ഓര്‍ഗനൈസേഷന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ 'പ്രകൃതി രക്ഷായാത്ര' ജില്ലയിലെ പര്യടനത്തിനു തുടക്കം കുറിച്ചു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ട ഭൂമിയായ കാസര്‍കോട്ടെ ഒപ്പു മരച്ചുവട്ടില്‍ നിന്നാരംഭിച്ച യാത്ര കേരളത്തിലെ പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. അവിടെ ഉയരുന്ന ചെറുത്ത് നില്‍പ്പുകള്‍ക്ക് ഐക്യദാര്‍ഢ്യമേകി ലോക ഭൗമദിനമായ ഏപ്രില്‍ 22ന് തിരുവനന്തപുരത്ത് സമാപിക്കും.
കേരളത്തിലെ വിവിധ പത്ര ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ പ്രകൃതി ചൂഷണത്തിന്റെ തീവ്രത വ്യക്തമാക്കുന്ന 51 ഫോട്ടോകളുടെ പ്രദര്‍ശനവും സംവാദവും ഇതോടൊപ്പം നടക്കും.
പ്രകൃതിരക്ഷായാത്രയുടെ ജില്ലയിലെ ഉദ്ഘാടന സമ്മേളനം ഇന്നലെ വൈകീട്ട് നാലിന് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ് ഉദ്ഘാടനം ചെയ്തു, നഗരസഭാ കൗണ്‍സിലര്‍ നിസാര്‍ കുര്‍ബാനി, ഹാഷിം ലബ്ബ, പ്രദീപ് ഉഷസ്, ഖലീല്‍ ജീബ്രാന്‍, ജസ്റ്റിന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it