പ്രകൃതിക്ഷോഭം: രക്ഷാപ്രവര്‍ത്തനത്തിന് ശുനകപ്പട വരുന്നു

ന്യൂഡല്‍ഹി: ഭൂകമ്പംപോലുള്ള പ്രകൃതി ക്ഷോഭങ്ങളുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കുന്നതിന് നായകള്‍ക്ക് ദേശീയ ദുരന്ത നിവാരണ (എന്‍സിആര്‍എഫ്) സേന പരിശീലനം നല്‍കുന്നു. 162 നായകള്‍ക്കാണ് പരിശീലനം.
ഇതാദ്യമായിട്ടാണ് നായകളെ രക്ഷാപ്രവര്‍ത്തനത്തിന് പരിശീലിപ്പിക്കുന്നത്. ദുരന്താവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താനാണ് ശുനകപ്പടയുടെ സഹായം തേടുന്നത്. ദുരന്ത രക്ഷാസേനയുടെ 'അര്‍ബന്‍ സെര്‍ച്ച് ആന്റ് റസ്‌ക്യൂ' വിഭാഗമാണ് നായകളെ പരിശീലിപ്പിക്കുന്നത്. സാധാരണ പോലിസ് നായകളില്‍നിന്ന് വ്യത്യസ്തമായി ഇത്തരം നായകള്‍ അവശിഷ്ടങ്ങളുടെ അടിയില്‍ പെട്ട ജീവന്‍ മണത്തറിയാന്‍ പ്രത്യേക കഴിവുള്ളവരാണെന്ന് സേന ഡയറക്ടര്‍ ജനറല്‍ ഒ പി സിങ് പറഞ്ഞു. മനുഷ്യര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളെക്കാള്‍ പതിന്‍മടങ്ങ് വേഗത്തില്‍ നായകള്‍ക്ക് അവയുടെ പ്രകൃതിപരമായ ശേഷികൊണ്ട് കൃത്യം നിര്‍വഹിക്കാന്‍ കഴിയുമെന്ന് നേരത്തേയുള്ള അനുഭവങ്ങളില്‍നിന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രക്ഷാസേനയുടെ 12 യൂനിറ്റുകളില്‍ ഏറ്റവും കുറഞ്ഞത് പരിശീലനം നല്‍കിയ 17 നായകളെ വീതം ഉള്‍പ്പെടുത്താനാണ് തീരുമാനം.
Next Story

RELATED STORIES

Share it