Second edit

പ്രകൃതിക്കു വേണ്ടി

പരിസ്ഥിതിപ്രവര്‍ത്തകരില്‍ ചിലര്‍ ഒരുതരം വികസനവും പാടില്ല എന്നു കരുതുന്നവരാണെങ്കിലും പ്രകൃതിക്ക് ഗുരുതരമായ പരിക്കേല്‍പിക്കുന്ന നിര്‍മാണപദ്ധതികള്‍ തടയുന്നതില്‍ അവര്‍ നിര്‍ണായകമായ സംഭാവനയര്‍പ്പിക്കുന്നുണ്ട്. ആഗോളതാപനമായാലും സമുദ്രങ്ങളുടെ മലിനീകരണമായാലും ഒന്നോ രണ്ടോ ദശാബ്ദങ്ങള്‍ക്കു മുമ്പ് പരിസ്ഥിതിശാസ്ത്രജ്ഞന്‍മാര്‍ പ്രവചിച്ച പല കാര്യങ്ങളും ഇന്നു ശരിയാണെന്നുവന്നിരിക്കുന്നു. എന്നാല്‍, വനം വെട്ടിവെളുപ്പിക്കുന്നവര്‍ക്കും അണക്കെട്ട് നിര്‍മാതാക്കള്‍ക്കും വലിയ തടസ്സമാണവര്‍ സൃഷ്ടിക്കുന്നത്. പരിസ്ഥിതി മൗലികവാദികള്‍ എന്ന പ്രയോഗം തന്നെ  രാഷ്ട്രീയനേതൃത്വം അവരില്‍നിന്നു കടമെടുത്തതാണ്. പരിസ്ഥിതിപ്രവര്‍ത്തകരെ രംഗത്തുനിന്നു നീക്കിയാല്‍ സുഗമമായി പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാം എന്നു കരുതുന്നവര്‍ കൂടിവരുന്നു. പരിസ്ഥിതിസംരക്ഷണരംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ റിപോര്‍ട്ട് എന്ന സംഘടന പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പ്രകാരം 2002 തൊട്ട് 16 രാഷ്ട്രങ്ങളിലെ 185 പരിസ്ഥിതിപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രസീലില്‍ മാത്രം ആമസോണ്‍ മേഖലയിലേക്കു കടക്കാന്‍ ശ്രമിക്കുന്ന കുത്തകകളെ തടഞ്ഞതിന് 50 പേര്‍ കൊല്ലപ്പെട്ടു. ഫിലിപ്പീന്‍സില്‍ ഇങ്ങനെ 33 പേരും കൊളംബിയയില്‍ 26 പേരും വെട്ടേറ്റോ വെടിയേറ്റോ കൊല്ലപ്പെട്ടു. മരണമടഞ്ഞവരില്‍ അധികവും ഗോത്രവര്‍ഗക്കാരോ ആദിവാസികളോ ആയിരുന്നു.
Next Story

RELATED STORIES

Share it