malappuram local

പ്രകാശ് പുത്തന്‍മഠത്തില്‍ മികച്ച കൃഷി ഓഫിസര്‍



മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷി ഓഫിസറായി കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് കൃഷി ഭവനിലെ പ്രകാശ് പുത്തന്‍മഠത്തലിനെ തിരഞ്ഞെടുത്തു. ഗ്രാമീണ കാര്‍ഷിക മേഖലയിലും പ്രത്യേകിച്ച് പച്ചക്കറി കൃഷി രംഗത്തും പുത്തനുണര്‍വിന് സഹായകമായ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. കോഡൂരിലെ കാര്‍ഷിക കര്‍മസേനയുടെ ഏറ്റവും മികച്ച രീതിയിലുള്ള സംഘാടനം, നാടന്‍ പച്ചക്കറി, പഴങ്ങള്‍ എന്നിവകളില്‍ നിന്നു മൂല്യവര്‍ധിത ഉല്‍പ്പനങ്ങളുണ്ടാക്കുന്ന ‘കോഫ്രഷ്’ സംസ്‌കരണ യൂനിറ്റ് എന്നിവയും പ്രവര്‍ത്തന മികവിന് സഹായകമായി. വേങ്ങര പഞ്ചായത്തിലെ ചളിയിടവഴി സ്വദേശി, പരേതനായ പുത്തന്‍മഠത്തില്‍ വേലായുധന്റെയും പത്മാവതിയുടെയും മകനാണ് പ്രകാശ്. ഭാര്യ ഡോ. ശ്രീകല (പ്രഫസര്‍, ശ്രീനാരായണ ഗുരുകുലം കോളജ് ഓഫ് എന്‍ജിനീയറിങ്, കോലഞ്ചേരി), മകള്‍ നയന (ഒന്നാം ക്ലാസ്)
Next Story

RELATED STORIES

Share it