Kottayam Local

പ്രകടനത്തിന് ഹെല്‍മറ്റില്ലാതെ ബൈക്കില്‍ നേതൃത്വം നല്‍കിയത് വിവാദമാവുന്നു



കാഞ്ഞിരപ്പള്ളി: വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍  പോലിസ് സാന്നിധ്യത്തില്‍ ഹെല്‍മറ്റില്ലാതെ ബൈക്കില്‍ പ്രകടനത്തിന് നേതൃത്വം നല്‍കിയത് വിവാദമാകുന്നു. കൊരട്ടിയില്‍ നിന്ന് എരുമേലിയിലേക്ക് നടത്തിയ ആര്‍എസ്എസിന്റെ   പ്രകടനത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഹെല്‍മറ്റില്ലാതെ ബൈക്കില്‍ പ്രകടനത്തിന് നേതൃത്വം നല്‍കിയത്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നത് കുറ്റകരമാണെന്നിരിക്കെ ഇതിന് പോലിസ് സാക്ഷിയായിട്ടും നടപടിയെടുത്തില്ലെന്നും  ആക്ഷേപം ഉയര്‍ന്നു. സംഭവം സംബന്ധിച്ച്  നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
Next Story

RELATED STORIES

Share it