World

പ്യുര്‍ട്ടോ റിക്കോയിലും ഹിലരി; ആറു കേന്ദ്രങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി പ്യുര്‍ട്ടോ റിക്കോ ടെറിട്ടറിയില്‍ നടന്ന പ്രൈമറിയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റണ് ജയം.
60 ശതമാനത്തിലധികം വോട്ടാണ് ഹിലരി നേടിയത്. അതേസമയം, എതിരാളിയായ ബെര്‍ണി സാന്‍ഡേര്‍സ് നേടിയത് 35 ശതമാനം വോട്ട് മാത്രമാണ്. ഇതോടെ സ്ഥാനാര്‍ഥിത്വത്തിനാവശ്യമായ 2383 പ്രതിനിധികളില്‍ ഹിലരിക്ക് ഇനി 30ല്‍ താഴെ കൂടി ലഭിച്ചാല്‍ മതി.
ഇതിനിടെ ഇന്നു നടക്കുന്ന കാലഫോര്‍ണിയ പ്രൈമറിക്കായി ഹിലരിയും സാന്‍ഡേര്‍സും പ്രചാരണം നടത്തി. ന്യൂജെഴ്‌സി ഉള്‍പ്പെടെ മറ്റ് അഞ്ചു സംസ്ഥാനങ്ങളില്‍ കൂടി ഇന്ന് പ്രൈമറി നടക്കുന്നുണ്ട്. ഇവിടങ്ങളില്‍ മൊത്തമായി 694 പ്രതിനിധികളാണുള്ളത്. കാലഫോര്‍ണിയയില്‍ പരാജയപ്പെട്ടാലും സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരിക്കുകയാണ് ഹിലരി.
പ്രൈമറിയില്‍ പങ്കെടുത്തെങ്കിലും പ്യുര്‍ട്ടോ റിക്കോ ഉള്‍പ്പെടെയുള്ള യുഎസ് ടെറിട്ടറി നിവാസികള്‍ക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയില്ല.
Next Story

RELATED STORIES

Share it