Idukki local

പോസ്‌റ്റോഫിസ് കെട്ടിടമാറ്റം വിവാദത്തില്‍

നെടുങ്കണ്ടം: ചോര്‍ന്നൊലിച്ച കെട്ടിടത്തില്‍ നിന്ന് എഴുകുംവയല്‍ പോസ്‌റ്റോഫിസ് മാറ്റി സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ മാറ്റിസ്ഥാപിക്കേണ്ട സ്ഥലത്തെ സംബന്ധിച്ച് നാട്ടുകാര്‍ തമ്മില്‍ ചേരിതിരിഞ്ഞ് തര്‍ക്കം ഉടലെടുത്തു.
എഴുകുംവയല്‍ പോസ്‌റ്റോഫിസ് ആശാരികവലയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ഒരുകൂട്ടര്‍ നടത്തുമ്പോള്‍, എഴുകുംവയലിലേയ്ക്ക് മാറ്റിസ്ഥാപിക്കുവാന്‍ മറ്റൊരു കൂട്ടര്‍ ശ്രമം നടത്തിവരികയാണ്. ഇത്തരത്തില്‍ തര്‍ക്കങ്ങള്‍ മുറുകുമ്പോഴാണ് എഴുകുംവയല്‍ പോസ്റ്റോഫിസ് കെട്ടിടവും ചേര്‍ന്നുള്ള വെയിറ്റിംങ് ഷെഡും പൊളിച്ച് മാറ്റാനുള്ള ശ്രമം ചില ആളുകളുടെ ഗൂഢതന്ത്രം ഏറെ  വിവാദത്തിലാക്കി. ഇതോടെ വെയിറ്റിംങ് ഷെഡും പോസ്റ്റ് ഓഫിസ് കെട്ടിടം പെയിന്റടിച്ച് അറ്റകുറ്റപണികള്‍ നടത്തി വൃത്തിയാക്കി താല്കാലികമായി സംരക്ഷണം നല്‍കിയിരിക്കുകയാണ് ഒരുകൂട്ടം നാട്ടുകാര്‍.
ഇതോടെ വെട്ടിലായത് പോസ്റ്റല്‍ അധികാരികളാണ്. നാട്ടുകാര്‍ വിവിധ പോസ്റ്റ് ഓഫിസിന്റെ പേരില്‍ വിവിധ ഗ്രൂപ്പുകള്‍ ആയതോടെ പോസ്റ്റോഫിസ് മാറ്റി സ്ഥാപിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇപ്പോള്‍ താല്കാലികമായി അറ്റകുറ്റപണികള്‍ ചെയ്ത കെട്ടിടത്തില്‍ തുടരാമെന്നുവച്ചാല്‍ തന്നെ അസൗകര്യങ്ങള്‍ ഏറെയുള്ള ഇപ്പോഴത്തെ കെട്ടിടമാണിത്. തപാല്‍ വകുപ്പ് രാജ്യത്തെ പോസ്‌റ്റോഫീസില്‍ അത്യാധുനിക പദ്ധതികള്‍ നടപ്പിലാക്കി വരുന്ന സാഹചര്യത്തില്‍ അസൗകര്യങ്ങള്‍ ഉള്ളയിടത്തില്‍ അധികം നാള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് എഴുകുംവയല്‍ പോസ്‌റ്റോഫിസിന് ഉള്ളത്.
എഴുകുംവയല്‍ പോസ്‌റ്റോഫീസ് എഴുകുംവയല്‍ ടൗണിനും ആശാരിക്കവലയ്ക്കും ഇടയിലുള്ള വെയ്റ്റിംഗ് ഷെഡ്ഡിന്റെ ഒരു ഭാഗമാണ് കെട്ടിമറച്ച് പോസ്റ്റേഫീസ് ആക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇ കെ തോമസ് നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റായി ഇരിക്കുന്ന കാലയളവിലാണ് എഴുകുംവയലില്‍ പോസ്‌റ്റോഫിസ് സ്ഥാപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭരണത്തിലുരുന്ന വിവിധ പഞ്ചായത്ത് ഭരണസമിതികള്‍ വെയ്റ്റിംങ് ഷെഡ്ഡിന്റെയും പോസ്‌റ്റോഫിസിന്റെയും അറ്റകുറ്റപണികള്‍ നടത്തി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറെ വര്‍ഷങ്ങളായി അറ്റകുറ്റപണികള്‍ തീര്‍ത്തും ഇല്ലാതായതോടെ വെയിറ്റിംഗ് ഷെഡും പോസ്റ്റ് ഓഫിസ്് കെട്ടിടവും കാലഹരണപ്പെട്ട് നശിക്കുവാന്‍ തുടങ്ങിയിരുന്നു. ഇതോടെ പോസ്റ്റ് ഓഫിസ് മാറ്റി സ്ഥാപിക്കുന്നതിനായി പോസ്റ്റല്‍ ജീവനക്കാര്‍ വിവിധ സന്നദ്ധ സംഘടനകളേയും നാട്ടുകാരുടെ അടുത്തും സമീപിച്ചെങ്കിലും ആരും അതിന് താല്പര്യം കാണിച്ചിരുന്നില്ല. എഴുകുംവയലില്‍ ആശാരിക്കവലയിലെ ഒരു വിഭാഗം നാട്ടുകാര്‍ പോസ്‌റ്റോഫീസിനായി പുതിയ കെട്ടിടം കണ്ടെത്തി മാറ്റി സ്ഥാപിക്കാന്‍ കെട്ടിടം ഒരുക്കിയതോടെയാണ് ഇതിന് തടയിടുനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
Next Story

RELATED STORIES

Share it