Flash News

പോസ്റ്റ്‌മോര്‍ട്ടം വൈകി;പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെ ആര്‍എസ്എസ് ആക്രമണം

പോസ്റ്റ്‌മോര്‍ട്ടം വൈകി;പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെ ആര്‍എസ്എസ് ആക്രമണം
X


കണ്ണൂര്‍: കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം വൈകിയെന്നാരോപിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെ ആര്‍എസ്എസ് ആക്രമണം. കാസര്‍കോട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പോകാനുള്ള സൗകര്യമൊരുക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് വൈകിപ്പിച്ചുവെന്നാണ് ആരോപണം.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ ഗ്ലാസ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. രോഗിയുമായി വന്ന പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സിന്റെ ചില്ലുകളും പ്രവര്‍ത്തകര്‍ തകര്‍ത്തു. ആശുപത്രിക്ക് അകത്ത് കയറിയെ പ്രവര്‍ത്തകര്‍ ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. തുടര്‍ന്ന് പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കിയത്. ദേശീയപാതയിലൂടെ പോയ വാഹനങ്ങളും ആക്രമണത്തിനിരയായിട്ടുണ്ട്.









പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പിന്നീട് പ്രവര്‍ത്തകര്‍ക്ക് വിട്ടുനല്‍കി. ആശുപത്രിയില്‍ നിന്ന് വിലാപയാത്രയായി മൃതദേഹം പയ്യന്നൂരിലേക്ക് കൊണ്ടുപോയി.





Next Story

RELATED STORIES

Share it