പോസ്റ്റല്‍ വോട്ടിനുള്ള കവറില്‍ ബാലറ്റ് പേപ്പര്‍ കുറവെന്ന് പരാതി
BY Sumeera SMR6 Nov 2015 4:18 AM GMT
Sumeera SMR6 Nov 2015 4:18 AM GMT
പത്തനാപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് അയച്ച പോസ്റ്റല്‍ വോട്ടിനുള്ള കവറുകളില്‍ പലതിലും ഒരു ബാലറ്റ് ഇല്ലെന്ന് പരാതി. കവറുകളില്‍ വാര്‍ഡ്,ബ്ലോക്ക്,ജില്ലാ ഡിവിഷനുകളിലേക്കുള്ള മുന്ന് ബാലറ്റുകളാണ് കാണേണ്ടത്. എന്നാല്‍ ഇതില്‍ ചിലതില്‍ വാര്ഡിന്റേതും മറ്റ് പലതില്‍ ബ്ലോക്ക് എന്നീ ഡിവിഷനുകളുടെ ബാലറ്റായിരുന്നു ഇല്ലാതിരുന്നത്. പത്തനാപുരം പഞ്ചായത്തില്‍ നടുക്കുന്ന് വാര്‍ഡില്‍ കിഴക്കേ വീട്ടില്‍ നുസര്വാന് ,സമീപവാസി അബ്ദുള്‍ നാസര്‍ എന്നിവരടക്കമുളളവരാണ് പരാതിയുമായി രംഗത്ത് വന്നത്. ആറ്റിങ്ങല്‍ പോളിടെക്നിക്കിലെ പ്രഫസറായ നുസര്വാന് തിരുവനന്തപുരത്തായിരുന്നു ഡ്യുട്ടി. ഇന്നലെ ഉച്ചയ്ക്ക് പത്തനാപുരം മെയിന്‍ പോസ്റ്റ് ഓഫിസില്‍ പോയി പോസ്റ്റല്‍ ബാലറ്റ് വാങ്ങി തുറന്നപ്പോഴാണ് വാര്‍ഡ് സ്ഥാനാര്‍ഥിയുടെ ബാലറ്റ് ഇല്ലെന്ന് മനസിലായത്. ഇതേ അനുഭവമാണ് അബ്ദുള്‍ ഖാദറിനും ഉണ്ടായത്.
ഇതില്‍ ബ്ലോക്ക് ഡിവിഷന്റെ ബാലറ്റായിരുന്നു ഇല്ലാതിരുന്നത്. പുനലൂര്‍ ഡിഎഫ്ഓയെ വിവിരമറിയിച്ചിട്ടുണ്ട്.
ഇതില്‍ ബ്ലോക്ക് ഡിവിഷന്റെ ബാലറ്റായിരുന്നു ഇല്ലാതിരുന്നത്. പുനലൂര്‍ ഡിഎഫ്ഓയെ വിവിരമറിയിച്ചിട്ടുണ്ട്.
Next Story
RELATED STORIES
പോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMT