പോസ്റ്റല്‍ ബാലറ്റ് വിതരണം: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദേ്യാഗസ്ഥര്‍ക്കു പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഗ്രാമപ്പഞ്ചായത്ത് വരണാധികാരികള്‍ക്കു ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ അതത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കു കൈമാറണം.
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയുടെ ഓഫിസില്‍ അപേക്ഷകള്‍ പരിഗണിക്കുകയും പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം നടത്തുകയും ചെയ്യും. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് വരണാധികാരികളുടെയോ ഉപവരണാധികാരികളുടെയോ സാന്നിധ്യത്തിലാവണം അപേക്ഷകള്‍ പരിഗണിക്കേണ്ടത്. പോസ്റ്റല്‍ ബാലറ്റുകളും അനുബന്ധ ഫോറങ്ങളും കവറുകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദേ്യാഗസ്ഥര്‍ക്ക് നേരിട്ടോ തപാല്‍വഴിയോ നല്‍കാനുള്ള സംവിധാനം വരണാധികാരികള്‍ ഏര്‍പ്പെടുത്തണം.
Next Story

RELATED STORIES

Share it