പോസ്റ്റല്‍ ബാലറ്റ്: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

പോസ്റ്റല്‍ ബാലറ്റ്:  മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
X
postal-ballotതിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് വിതരണവും വോട്ട് രേഖപ്പെടുത്തി തിരിച്ചുനല്‍കലും സംബന്ധിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ വിശദമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. സര്‍വീസ് വോട്ടര്‍മാരെ കൂടാതെ പോലിസ്, ഫയര്‍ഫോഴ്‌സ്, ഹോംഗാര്‍ഡ് ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും പോസ്റ്റല്‍  ബാലറ്റിനര്‍ഹതയുണ്ട്. പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനത്തിനുള്ള നിയമനത്തിനൊപ്പം പോസ്റ്റല്‍  ബാലറ്റിനുള്ള അപേക്ഷാഫോറം നല്‍കുകയും അത് മെയ് 12 വരെ നടക്കുന്ന പരിശീലന കാലത്ത് പൂരിപ്പിച്ച് തിരികെ വാങ്ങുകയും വേണം. ഇതിനായി പരിശീലനകേന്ദ്രങ്ങളില്‍ വോട്ടര്‍ സഹായകേന്ദ്രം സജ്ജീകരിക്കും. അപേക്ഷ പരിശോധിച്ച് നിയമസഭ മണ്ഡലം വരണാധികാരികളുടെ ഓഫിസില്‍ അതത് ദിവസം തന്നെ എത്തിക്കുകയും അപേക്ഷകര്‍ക്ക് പോസ്റ്റല്‍  ബാലറ്റ് അയച്ചു കൊടുക്കുകയും ചെയ്യും. ആദ്യഘട്ട പരിശീലന കാലയളവില്‍ പോസ്റ്റല്‍  ബാലറ്റിന് അപേക്ഷ നല്‍കിയവര്‍ക്കുള്ള ബാലറ്റ് രണ്ടാംഘട്ട പരിശീലനകേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. തിരിച്ചറിയല്‍ കാര്‍ഡോ  അംഗീകൃത  തിരിച്ചറിയല്‍ രേഖയോ പരിശോധിച്ച ശേഷമായിരിക്കും ബാലറ്റ് നല്‍കുക. മെയ് 12ന് പരിശീലന കേന്ദ്രത്തിലും 15ന് വിതരണ കേന്ദ്രങ്ങളിലും പോസ്റ്റല്‍  ബാലറ്റ് ലഭിച്ച ഉദ്യോഗസ്ഥര്‍ക്കായി സഹായ കേന്ദ്രത്തോടനുബന്ധിച്ച് പോളിങ് കേന്ദ്രം ഒരുക്കും. ഇക്കാര്യം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് രേഖാമൂലം അറിയിക്കും. പോസ്റ്റ ല്‍  ബാലറ്റിനൊപ്പം സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം സാക്ഷ്യപ്പെടുത്താന്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സേവനം പരിശീലന കേന്ദ്രങ്ങളില്‍ ലഭ്യമാകും. പരിശീലന കേന്ദ്രത്തിലും വിതരണ കേന്ദ്രത്തിലും പോസ്റ്റല്‍  വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് പോസ്റ്റല്‍  ബാലറ്റ് തപാലില്‍ റിട്ടേണിങ് ഓഫിസര്‍ക്ക് അയച്ചുകൊടുക്കും. പരിശീലനവേളയിലല്ലാതെ തപാല്‍ മാര്‍ഗമോ നേരിട്ടോ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള ബാലറ്റ് തപാല്‍മാര്‍ഗം അയച്ചുകൊടുക്കും. വോട്ടര്‍പട്ടികയുടെ മാര്‍ക് ചെയ്ത കോപ്പി തയ്യാറാക്കുന്നത് വരെ മാത്രമേ പോസ്റ്റല്‍  ബാലറ്റുകള്‍ വിതരണം ചെയ്യൂവെന്ന് ഇലക്റ്ററല്‍ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it