Pathanamthitta local

പോസ്റ്റല്‍ ബാലറ്റ് ഇന്നുമുതല്‍ അയക്കും

പത്തനംതിട്ട: ജില്ലയില്‍ അഞ്ചിന് നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ഇന്നു മുതല്‍ നവംബര്‍ രണ്ടു വരെ അയക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്പഞ്ചായത്തുകളിലുള്ളവര്‍ക്ക് മൂന്ന് വോട്ട് ചെയ്യുന്നതിന് മൂന്ന് പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് പ്രത്യേകം പ്രത്യേകം അപേക്ഷ നല്‍കണം.
മൂന്നു പോസ്റ്റല്‍ ബാലറ്റുകളും ഗ്രാമപ്പഞ്ചായത്ത് വരണാധികാരിക്ക് ഒരുമിച്ച് നല്‍കാം. വരണാധികാരിയുടെ ഓഫീസിലുള്ള പെട്ടിയില്‍ നിക്ഷേപിക്കുകയുമാവാം. നവംബര്‍ രണ്ടിന് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ സെറ്റിങ് നടക്കും. റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ രാവിലെ എട്ടിന് ബ്ലോക്കുകളിലാണ് സൈറ്റിങ് നടക്കുക. ഇതില്‍ സ്ഥാനാര്‍ഥികളും പങ്കെടുക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പിന്റെ വരവ് ചെലവു കണക്ക് എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍മാര്‍ക്ക് നല്‍കണം. കണക്കുകള്‍ ഈ മാസം 31ന് നേരിട്ട് വരണാധികാരിക്കും നല്‍കാം. ബൂത്തുകളില്‍ അസൗകര്യങ്ങളുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണം.
രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെ മത്‌സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ പേരിനൊപ്പം ഇക്കാര്യം കൗണ്ടിങ് സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തണമെങ്കി ല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വരണാധികാരിക്ക് പത്യേകം കത്തു നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തുന്നതിനുള്ള സൗകര്യവും കലക്ടറേറ്റില്‍ ഒരുക്കിയിരുന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സുന്ദരന്‍ ആചാരി, സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it