പോസ്റ്ററുകളും ഫഌ്‌സുമില്ലാതെ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പു പ്രചാരണം

തേനി: വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പോസ്റ്ററുകളും ഫഌക്‌സുകളും കൊണ്ട് നാടുംനഗരവും നിറയുമ്പോള്‍ തമിഴ്‌നാട്ടില്‍ ഘോഷവും കൊടിതോരണങ്ങളുമില്ലാതെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനം. പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും വോട്ടര്‍മാരെ നേരിട്ടു കണ്ട് വോട്ട് ഉറപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
തമിഴ്‌നാട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവു പ്രകാരം പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പോസ്റ്ററുകളോ പരസ്യ പ്രചാരണ ബോര്‍ഡുകളോ മൈക്ക് അനൗണ്‍സ്‌മെന്റോ ഒന്നും തന്നെ നടത്താന്‍ പാടില്ല. അതുകൊണ്ട് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വീടുകള്‍ കയറി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ഥിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളുമില്ല. തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരുന്നതിനു മുമ്പ് തമിഴ്‌നാട്ടില്‍ വിവിധ ടൗണുകളിലും മറ്റും സ്ഥാപിച്ചിരുന്ന ഭരണനേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ഫഌക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളുമടക്കം ഇതിനകം നീക്കം ചെയ്തു. ഇത്തരം ചുവരെഴുത്തുകളും വെള്ളപൂശി മായ്ക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തോടു ചേര്‍ന്നുകിടക്കുന്ന ബോഡിനായ്ക്കന്നൂര്‍ മണ്ഡലത്തില്‍ എഐഎഡിഎംകെയുടെയും ഡിഎംകെയുടെയും സ്ഥാനാര്‍ഥികളാണ് ഏറ്റുമുട്ടുന്നത്. മുന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയുമായ പനീര്‍ ശെല്‍വമാണ് എഐഎഡിഎംകെ സ്ഥാനാര്‍ഥി. മുന്‍ എംഎല്‍എ ലക്ഷ്മണാണ് ഡിഎംകെ സ്ഥാനാര്‍ഥി.
Next Story

RELATED STORIES

Share it