ernakulam local

പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ രായമംഗലം ഗ്രാമപ്പഞ്ചായത്ത് അംഗത്തിന് മര്‍ദ്ദനമേറ്റു

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപ്പഞ്ചായത്ത് യുഡിഎഫ് മെംബര്‍ക്ക് നേരെ ആക്രമണം. തിരഞ്ഞെടുപ്പ് പ്രചരണവുമായ് ബന്ധപ്പെട്ട് പുല്ലുവഴി ജയകേരളം സ്‌കൂളിന്‍ സമീപം ശനിയാഴ്ച രാത്രി പതിനൊന്നോടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെയാണ് 11 വാര്‍ഡ്— മെംബര്‍ ഐസക്കിന് ക്രൂരമായി മര്‍ദ്ദനമേറ്റത്.
പ്രാദേശിക ബിജെപി പ്രവര്‍ത്തകന്‍ അജി യാതൊരു പ്രകോപനവും കൂടാതെ ആദ്യം പോസ്റ്റര്‍ വലിച്ചു കീറുകയും പിന്നീട് തന്നെ കരണത്തടിക്കുകയും പിന്നീട് കരിങ്കല്‍ കഷണവുമായി കണ്ണില്‍ ഇടിക്കുകയും ചെയ്തതുവെന്ന് ഐസക് പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പരിക്കേറ്റ ഐസക്കിനെ ആദ്യം പെരുമ്പാവൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലേക്ക് വിദഗ്ധ ചികില്‍സയ്ക്കായി കൊണ്ട്‌പോയി.
പരാതിയുടെ അടിസ്ഥാനത്തില്‍ കുറുപ്പംപടി പോലിസ് അജിയെ ജയകേരളം സ്‌കൂളിനു സമീപമുള്ള കോളനിയില്‍ നിന്നും അറസ്റ്റ് ചെയ്തു.
യുഡിഎഫ് പെരുമ്പാവൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പിള്ളി, യുത്ത് കോണ്‍ഗ്രസ്— നേതാക്കന്മാരായ ഷിജോ വര്‍ഗീസ്—, ചെറിയാന്‍ ജോര്‍ജ് , കെ വി പോളച്ചന്‍, എം പി ജെയ്‌സണ്‍, ജോജോ കീഴില്ലം, എല്‍ദോസ് കവളയ്ക്കാന്‍, ഷാജി പാറയ്ക്കല്‍, കെ വി എല്‍ദൊ, വി പി പൊള്‍ എന്നിവര്‍ ആശുപത്രിയിലെത്തി ഐസക് തുരുതിയിലിനെ സന്ദര്‍ശിച്ചു. സംഭവത്തല്‍ ഡിസിസി ഉപാധ്യക്ഷന്‍ മനോജ്— മൂത്തേടന്‍, കോണ്‍ഗ്രസ്— ബ്ലോക്ക്— പ്രസിഡന്റ്— ബാബു ജോണ്‍, മണ്ഡലം പ്രസിഡന്റ്— കെ വി ജെയ്‌സണ്‍ എന്നിവര്‍ അപലപിച്ചു .
Next Story

RELATED STORIES

Share it