പോള്‍ മുത്തുറ്റ് വധക്കേസ് : 13 പ്രതികള്‍ കുറ്റക്കാര്‍

തിരുവനന്തപുരം:മുത്തുറ്റ് പോള്‍ എം ജോര്‍ജ്ജ് വധക്കേസിലെ 13 പേര്‍ കുറ്റക്കാരെന്ന് കോടതി. ഒരാളെ വെറുതെ വിട്ടു. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 14ാം പ്രതി അനീഷിനെയാണ് വെറുതെ വിട്ടത്. 13 പേരുടെ ശിക്ഷ പിന്നീട് വിധിക്കും. കൊലപാതകം, സംഘംചേരല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന എന്നിവ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

വിധി പറയാനായി ഇന്നലെ കോടതി ചേര്‍ന്നപ്പോള്‍ ഒന്നാംപ്രതി ജയചന്ദ്രന്‍ ഉള്‍പ്പെടെ മൂന്നു പ്രതികള്‍ ഹാജരാവാഞ്ഞതിനാലും റിമാന്‍ഡില്‍ കഴിയുന്ന ക്വട്ടേഷന്‍ കേസ് പ്രതികളായ സുജിത്, ഹസന്‍ സന്തോഷ് എന്നിവരെ ഹാജരാക്കാത്തതിനാലുമായിരുന്നു കോടതി വിധി പറയുന്നത് ഇന്നേക്കു മാറ്റിയത്.
ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘത്തിലെ കാരി സതീശ് എന്ന സതീഷ്‌കുമാര്‍, ജയചന്ദ്രന്‍, സത്താര്‍ എന്നിവരടക്കം 19 പേരാണ് കേസിലെ പ്രതികള്‍. മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴയ്ക്കു പോവുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ എം ജോര്‍ജിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
പോള്‍ എം ജോര്‍ജ് വധവും ആലപ്പുഴ ക്വട്ടേഷനും രണ്ടു കേസുകളായി അന്വേഷിച്ച് സി. ബി.ഐ. വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കോടതി ഒറ്റ കേസായി പരിഗണിച്ച് വിചാരണ നടത്തുകയായിരുന്നു. പോ ള്‍ എം ജോര്‍ജ് കൊല്ലപ്പെട്ട് ആറുവര്‍ഷം പിന്നിടുമ്പോഴാണ് വിധി പ്രഖ്യാപിച്ചത്.
ഏറെ വിവാദമായ എസ് കത്തിയും കോടതിയുടെ പരിഗണനയ്ക്കു വന്നു. പോലിസ് ആദ്യം കണെ്ടടുത്ത എസ് ആകൃതിയുള്ള കത്തിയല്ല കൊലയ്ക്ക് ഉപയോഗിച്ചതെന്നു കണെ്ടത്തിയ സി.ബി.ഐ, കൊലയ്ക്കുപയോഗിച്ച യഥാര്‍ഥ കത്തിയും കോടതിയില്‍ ഹാജരാക്കി. കാരി സതീശ് തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് എസ് കത്തി കണെ്ടടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. കെ എം ടോണി മൊഴിനല്‍കിയിരുന്നു.

[related]
241 പേര്‍ അടങ്ങുന്ന സാക്ഷിപ്പട്ടികയും 155 രേഖകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. 2009 ആഗസ്ത് 22നാണ് പോള്‍ എം ജോര്‍ജ് കുത്തേറ്റു മരിച്ചത്. കേരളാ പോലിസ് ആദ്യം തയ്യാറാക്കിയ കുറ്റപത്രത്തില്‍ 25 പേരെ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍, 2010 ജനുവരി 29ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സി. ബി. ഐ. അന്വേഷണം എറ്റെടുത്തശേഷം 14 പേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും തുടര്‍ന്ന് വിശദമായ അന്വേഷണത്തിനിടെ അഞ്ചുപേരെക്കൂടി പ്രതികളാക്കി.
Next Story

RELATED STORIES

Share it