പോള്‍ ആന്റണി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഡോ. കെ എം എബ്രഹാം ഡിസംബര്‍ 31ന് വിരമിക്കുന്ന ഒഴിവില്‍ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണിയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ വ്യവസായ, ഊര്‍ജ വകുപ്പുകളുടെ അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് പോള്‍ ആന്റണി. വ്യവസായ വകുപ്പിന്റെ താല്‍ക്കാലിക ചുമതല ജനുവരി 1 മുതല്‍ തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസിനു നല്‍കും.
ഊര്‍ജ വകുപ്പിന്റെ താല്‍ക്കാലിക ചുമതല വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഇളങ്കോവനായിരിക്കും.  1983ല്‍ ഐഎഎസ് നേടിയ പോള്‍ ആന്റണിക്ക് ഭരണതലപ്പത്ത് 34 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട്. 2011-16 വരെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനായിരുന്നു.  സംസ്ഥാന ഇന്നവേഷന്‍ കൗണ്‍സില്‍ പുനസ്സംഘടിപ്പിക്കാനും തീരുമാനിച്ചു.  ഡോ. കെ എം എബ്രഹാം ചെയര്‍മാനായിരിക്കും.
നാനോ ശാസ്ത്രജ്ഞന്‍ ഡോ. പുളിക്കല്‍ അജയന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍, ബാങ്കിങ് വിദഗ്ധന്‍ ശ്യാം ശ്രീനിവാസന്‍, രസതന്ത്ര ഗവേഷകന്‍ ഡോ. കെ എം എബ്രഹാം  അംഗങ്ങളായിരിക്കും. കിഫ്ബിയുടെ സിഇഒ ചുമതല ഡോ. എബ്രഹാം തുടര്‍ന്നും വഹിക്കും. സര്‍ക്കാരിന്റെ ധനകാര്യ (ഇന്‍ഫ്രാസ്ട്രക്ചര്‍) ആസൂത്രണ-സാമ്പത്തിക കാര്യ (ഡവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍) വകുപ്പുകളുടെ എക്‌സ് ഒഫീഷ്യോ സെക്രട്ടറി കൂടിയായിരിക്കും ഡോ. എബ്രഹാം.
Next Story

RELATED STORIES

Share it