പോളിയോ രോഗപ്രതിരോധം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരുവനന്തപുരം: പോളിയോ രോഗത്തിനെതിരായ ദേശീയ രോഗപ്രതിരോധ പരിപാടി അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ ഇപ്പോഴുള്ള ടിഒപിവി (ട്രൈവാലന്റ്) തുള്ളിമരുന്നിനു പകരം ബിഒപിവി (ബൈവാലന്റ്) തുള്ളിമരുന്നു നല്‍കിത്തുടങ്ങും. രാജ്യത്തുടനീളം ഈ ദിവസം ദേശീയ പരിവര്‍ത്തനദിനമായി ആചരിക്കും.
നിലവില്‍ പതിവു പ്രതിരോധ പരിപാടികളിലും പോളിയോ കാംപയിനുകളിലും നല്‍കിവരുന്ന ട്രൈവാലന്റ് ഓറല്‍ പോളിയോ വാക്‌സിനില്‍ ടൈപ് 1, ടൈപ് 2, ടൈപ് 3 തുടങ്ങി മൂന്നു തരത്തിലുള്ള പോളിയോ വൈറസുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പോളിയോ വൈറസ് ടൈപ് 2 ലോകത്തില്‍ നിന്നുതന്നെ നിര്‍മാര്‍ജനം ചെയ്ത സാഹചര്യത്തില്‍ ട്രൈവാലന്റ് ഓറല്‍ പോളിയോ വാക്‌സിന്‍ തുടര്‍ന്നു കൊടുക്കേണ്ട കാര്യമില്ല. അതിനാല്‍ ടൈപ് 1, 3 വൈറസുകള്‍ മാത്രം അടങ്ങിയ ബൈവാലന്റ് ഓറല്‍ പോളിയോ വാക്‌സിന്‍ (ബിഒപി വി) നല്‍കിയാല്‍ മതിയാവും.
ഇതോടൊപ്പം പോളിയോക്ക് എതിരായ ഇരട്ട പ്രതിരോധം എന്ന രീതിയില്‍ ഏറ്റവും സുരക്ഷിതമായ നിഷ്‌ക്രിയ പോളിയോ വാക്‌സിന്‍ കുത്തിവയ്പും നല്‍കും. നിഷ്‌ക്രിയ പോളിയോ വാക്‌സി ന്‍ കുത്തിവയ്പ് ഇപ്പോള്‍ വികസിത രാജ്യങ്ങളില്‍ മാത്രമാണു ലഭ്യമായിട്ടുള്ളത്. അതിനാല്‍ ദേശീയ പോളിയോ പ്രതിരോധ പരിപാടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും.
നിഷ്‌ക്രിയ പോളിയോ വാക്‌സിന്‍ കുത്തിവയ്പ് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് ലഭിക്കുക. സ്വകാര്യ ആശുപത്രികളില്‍ കുട്ടികള്‍ക്കു കുത്തിവയ്പ് നല്‍കിവരുന്ന മാതാപിതാക്കള്‍ നിഷ്‌ക്രിയ പോളിയോ വാക്‌സിന്‍ നല്‍കാനായി തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവരണം. കുത്തിവയ്പ് ലഭിക്കുന്ന തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയെക്കുറിച്ചുള്ള വിവരത്തിനായി 1056 എന്ന ടോള്‍ ഫ്രീ നമ്പറില്‍ (ബിഎസ്എന്‍ എല്‍) വിളിക്കാം. മറ്റു ഫോണുകളില്‍ നിന്നു 0471 -2552056
Next Story

RELATED STORIES

Share it