kannur local

പോളിയോ പ്രതിരോധം: ബൈവാലന്റ് വാക്‌സിന്‍ വിതരണോദ്ഘാടനം

കണ്ണൂര്‍: പോളിയോ രോഗത്തിനെതിരായ ദേശീയ രോഗപ്രതിരോധ പദ്ധതി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന ബൈവാലന്റ് ഓറല്‍ പോളിയോ വാക്‌സിന്‍ തുള്ളിമരുന്ന് വിതരണത്തിന് ജില്ലയില്‍ തുടക്കമായി.
ജില്ലാ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക് ഓരോ ഡോസ് ബിഒപിവി നല്‍കി ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടര്‍ ജി ആര്‍ ഗോകുല്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. സംസ്ഥാന ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതുവരെ നല്‍കിവന്ന ട്രൈവാലന്റ് ഓറല്‍ വാക്‌സിന്‍ തുള്ളി മരുന്നില്‍ ടൈപ്പ് 1, ടൈപ്പ് 2, ടൈപ്പ് 3 എന്നീ മൂന്ന് പോളിയോ വൈറസുകളാണ് ഉള്ളത്. എന്നാല്‍ പോളിയോ വൈറസ് ടൈപ്പ് 2 ലോകത്തില്‍ നിന്ന് നിര്‍മാര്‍ജ്ജനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ടിഒപിവി തുടര്‍ന്ന് നല്‍കേണ്ട കാര്യമില്ല.
ടൈപ്പ് 1, 3 വൈറസുകള്‍ മാത്രം അടങ്ങിയ ബിഒപിവി നല്‍കിയാല്‍ മതിയാകും. എല്ലാ ടിഒപിവി സ്റ്റോക്കുകളും 25മുതല്‍ പിന്‍വലിക്കും. ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ പി കെ ബേബി അധ്യക്ഷത വഹിച്ചു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി പി പ്രീത, ഡോ. വി പി രാജേഷ്, ഡോ. ബി ഉണ്ണി, എംസിഎച്ച് ഓഫിസര്‍ ഇന്‍ചാര്‍ജ് ജെ എസ് ലീലാഭായി, ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എന്‍ അജയ്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി എസ് സിദ്ധാര്‍ത്ഥന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. പി എം ജ്യോതി സംസാരിച്ചു.—
Next Story

RELATED STORIES

Share it