malappuram local

പോളിങ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലെയും വരണാധികാരികളുടെയും സഹവരണാധികാരികളുടെയും യോഗം ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്നു. വരണാധികാരികള്‍ക്ക് അതത് നിയോജക മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
വരണാധികാരികളും സഹവരണാധികാരികളും എല്ലാ പോളിങ് ബൂത്തുകളും സന്ദര്‍ശിച്ച് ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
കുടിവെള്ളം, ശൗചാലയം, അംഗപരിമിതര്‍ക്കായി റാംപ് തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കണം. മാതൃകാ പെരുമാറ്റചട്ടം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം. കലക്ടറേറ്റിനു പുറമെ എല്ലാ താലൂക്ക് ഓഫിസുകളിലും വരണാധികാരികളുടെ ഓഫിസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് ഇലക്ഷന്‍ വിഭാഗത്തില്‍ വിവരം അറിയിക്കണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിക ള്‍ക്ക് കീഴുദ്യോഗസ്ഥരുടെ സേവനം ഉറപ്പു വരുത്തണം. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ വരണാധികാരികളും സഹവരണാധികാരികളും ജില്ലാ കലക്ടറെ വിവരമറിയിക്കാതെ സ്റ്റേഷന്‍ വിട്ടുപോകരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു.യോഗത്തില്‍ എഡിഎം ഡോ. ജെ ഒ അരുണ്‍, പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ജാഫര്‍ മാലിക്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സിവി സജന്‍, എല്‍എ ഡെപ്യൂട്ടി കലക്ടര്‍ പിവി മോന്‍സ്, വരണാധികാരികള്‍, സഹവരണാധികാരികള്‍, താലൂക്ക് തഹസില്‍ദാര്‍മാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it