Pathanamthitta local

പോളിങ് ബൂത്തിലെത്താന്‍ ഡോളി ഏര്‍പ്പെടുത്തണം: ഹൈക്കോടതി

പത്തനംതിട്ട: അമ്പതോളം പടികള്‍ കയറി വോട്ട് ചെയ്യാന്‍ എത്തേണ്ട പത്തനംതിട്ട നഗരസഭയുടെ ആറാം വാര്‍ഡിലെ ബൂത്തായ എസ്എന്‍എസ്‌വിഎം യു പി സ്‌കൂളിലെ ബൂത്തില്‍ നാല് പല്ലക്കുകള്‍ (ഡോളി) ഏര്‍പ്പെടുത്താന്‍ ജസ്റ്റിസ് വി ചിദംബരേഷ് ഉത്തരവിട്ടു. മുതിര്‍ന്ന പൗരന്‍മാരും രോഗികളും അംഗവൈകല്യമുള്ളവരും മാത്രമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതെന്ന് ഉറപ്പു വരുത്താന്‍ പോലിസ് മേല്‍നോട്ടമുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥലത്ത് നിന്ന് സൗകര്യപ്രദമായ മറ്റൊരിട േത്തക്ക് ബൂത്ത് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി സജി കെ സൈമണ്‍, മുതിര്‍ന്ന വോട്ടറായ സി ഡി ജോണ്‍ എന്നിവര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മുണ്ടുകോട്ടുങ്കലിലെ സ്‌കൂള്‍ തറ നിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് ഹരജിയില്‍ പറയുന്നു. 46 പടികള്‍ കയറി വേണം സ്‌കൂളിലെ ബൂത്തിലെത്താന്‍. ഇതിനിടയില്‍ പ്ലാറ്റ്‌ഫോമോ കൈവരിയോ ഇല്ല. ഈ സാഹചര്യത്തിലാണ് ബൂത്ത് മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പരാതി ന്യായമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാ ല്‍, തിരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം കേട്ട കോടതി പല്ലക്ക് സംവിധാനം നടപ്പാക്കാന്‍ ഉത്തരവിടുകയായിരുന്നു.
Next Story

RELATED STORIES

Share it