Pathanamthitta local

പോളിങ് ഉയര്‍ത്താന്‍ പ്രചാരണം; വോട്ട് സന്ദേശ യാത്ര തുടങ്ങി

തൊടുപുഴ: വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയും വോട്ടിങ് മെഷീനില്‍ വോട്ട് ചെയ്യുന്ന വിധവും തിരഞ്ഞെടുപ്പ് പരിപാടികളും വിവരിക്കുന്ന വോട്ടു സന്ദേശ യാത്ര ജില്ലയില്‍ പ്രചാരണം ആരംഭിച്ചു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള വോട്ടുസന്ദേശ യാത്രയുടെ കലക്‌ട്രേറ്റില്‍ നിന്നും ആരംഭിച്ച പര്യടനം ജില്ലാകലക്ടര്‍ ഡോ. എ കൗശിഗന്‍ ഫഌഗ് ഓഫ് ചെയ്തു. ശരിയായ രീതിയില്‍ കൃത്യമായി എങ്ങനെ ഓരോ പൗരനും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാമെന്ന് നേരില്‍ കണ്ട് മനസ്സിലാക്കുവാന്‍ വോട്ട് സന്ദേശ യാത്രാ വണ്ടിയില്‍ മാതൃക ഇലക്‌ട്രോണിക് പോളിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്.
വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനുള്ള ചിത്രങ്ങളും, ദൃശ്യങ്ങളുടെ സഹായത്തോടെയുള്ള വീഡിയോ ട്യൂട്ടോറിയലും വണ്ടിയില്‍ ഒരുക്കിയിട്ടുണ്ട്. കലക്‌ട്രേറ്റില്‍ നിന്നും ആരംഭിച്ച വോട്ടുവണ്ടി ഇന്നലെ കാല്‍വരി മൗണ്ട്, കട്ടപ്പന, ഏലപ്പാറ, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടത്തി.
ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും വിവിധ കേന്ദ്രങ്ങളിലെത്തി അവിടെ പൊതുജനങ്ങള്‍ക്ക് വോട്ടു സന്ദേശ യാത്രാ വണ്ടിയില്‍ കയറി മാതൃകാ വോട്ടിങ് മെഷിനില്‍ വോട്ട് ചെയ്യുന്നതിന് അവസരമൊരുക്കുവാനും ബോധവല്‍ക്കരിക്കാനുമാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. വോട്ട് സന്ദേശ യാത്രയുടെ രണ്ടാംദിവസമായ ഇന്ന് അണക്കര എട്ടാംമൈല്‍, പുളിയന്‍മല, തൂക്കുപാലം, രാമയ്ക്കല്‍മേട്, നെടുങ്കണ്ടം വഴി ദേവികുളത്ത് അവസാനിക്കും. 13ന് മൂന്നാര്‍ വഴി അടിമാലിയിലെത്തി പര്യടനം അവസാനിക്കും.
കലക്ടറേറ്റില്‍ നടന്ന ഫഌഗ് ഓഫ് ചടങ്ങില്‍ എഡിഎം നാരായണന്‍ നായര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി ജി രാധാകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (ഇന്‍ചാര്‍ജ്) കെ കെ ജയകുമാര്‍ തുടങ്ങിയ വര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it