പോളിങ്ബൂത്തില്‍ നോട്ടീസ് വിതരണം; കോണ്‍ഗ്രസ്- സിപിഎം സംഘര്‍ഷം

തൃശൂര്‍: നെടുപുഴ വനിത ഗവ. പോളിടെക്‌നികിലെ പോളിങ്ബൂത്തില്‍ ക്യൂ നിന്നവര്‍ക്ക് ഒല്ലൂ ര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ രാജനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള നോട്ടീസ് വിതരണം ചെയ്തു.
സംഭവം ശ്രദ്ധയില്‍പ്പെട്ട എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിതരണക്കാരനായ കോണ്‍ഗ്രസ് നേതാവ് ജയരാജ് അടിയത്തിനെ തടഞ്ഞു. ഇതേത്തുടര്‍ന്ന് പോളിങ്ബൂത്തില്‍ ചെറിയ തോതില്‍ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഈ സമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇവിടെ പോളിങ്ബൂത്ത് സന്ദര്‍ശനത്തിനെത്തിയിരുന്നു. വിവരം അറിയിച്ചതനുസരിച്ച് സിഐയുടെ നേതൃത്വത്തിലെത്തിയ പോലിസ് സംഘം പോളിങ്ങ്ബൂത്തിനു സമീപം തടിച്ചുകൂടിയ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. മാടക്കത്തറയില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്ത സമാനമായ നോട്ടീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തിട്ടുണ്ട്.
തനിക്കെതിരേ മോശം രീതിയില്‍ നോട്ടീസ് പ്രചരിപ്പിച്ച കോ ണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും ഡെപ്യൂട്ടി മേയറെ കൈയേറ്റം ചെയ്യാന്‍ മുതിര്‍ന്ന ജയരാജന്‍ അടിയാത്തിനെതിരേയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ രാജന്‍ ഐജിക്കും നെടുപുഴ പോലിസിലും പരാതി നല്‍കി. എല്‍ഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. ജോണ്‍സണ്‍ ടി തോമസ് തിരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിക്കും പരാതി നല്‍കിയിട്ടുണ്ട്. തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയും പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it