Flash News

പോലീസ് തേര്‍വാഴ്ചക്കെതിരെ എസ്.ഡി.പി.ഐ റാലിയില്‍ പ്രതിഷേധമിരമ്പി

പോലീസ് തേര്‍വാഴ്ചക്കെതിരെ എസ്.ഡി.പി.ഐ റാലിയില്‍ പ്രതിഷേധമിരമ്പി
X


തിരുവനന്തപുരം : മഹാരാജാസ് സംഭവത്തിന്റെ പേരില്‍ നടക്കുന്ന പൊലീസ് തേര്‍വാഴ്ചക്കെതിരെ സംസ്ഥാന വ്യാപകമായി നടന്ന റാലിയില്‍ പ്രതിഷേധമിരമ്പി. ഇടതുപക്ഷ സര്‍ക്കാര്‍ രാഷ്ട്രീയ വൈര്യത്തോടെ പോലിസിനെ ഉപയോഗിച്ച് പ്രവര്‍ത്തകര്‍ക്കുനേരെ നടത്തുന്ന തേര്‍വാഴ്ച്ചക്കെതിരേ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാതല റാലിയിലാണ് വന്‍ ജനപങ്കാളിത്തത്താല്‍ പ്രതിഷേധം ഇരമ്പിയത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലാകളിലും നടന്ന പ്രതിഷേധ മാര്‍ച്ചുകളില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും പങ്കെടുത്തു.
തിരുവനന്തപുരത്ത് അട്ടകുളങ്ങരയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റ് നടയില്‍ സമാപിച്ചു. മാര്‍ച്ച് ജില്ലാ സെക്രട്ടറിയേറ്റംഗം ഇബ്രാഹിം മൗലവി ഉദ്ഘാടനം ചെയ്തു. എസ്.ഡി.റ്റി.യു സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം, ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, വൈസ് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ മന്നാനി, സെക്രട്ടറി ഷബീര്‍ ആസാദ് നേതൃത്വം നല്‍കി. കൊല്ലത്ത് നടന്ന മാര്‍ച്ച് ജില്ലാ ട്രഷറര്‍ അയത്തില്‍ റസാക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ.കെ ഷരീഫ്, ജില്ലാ സെക്രട്ടറിമാരായ ഷമീര്‍ ഭരണിക്കാവ്, ഇഖ്ബാല്‍ അഷ്ടമുടി, ഷിഹാബുദ്ദീന്‍ ശൂരനാട് നേതൃത്വം നല്‍കി. പത്തനംതിട്ടയില്‍ നടന്ന മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ നിരണം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അസ്‌ലം തിരുവല്ല, സെക്രട്ടറിമാരായ മുഹമ്മദ് അനീഷ്, ഷറഫ് കോന്നി, ട്രഷറര്‍ റിയാഷ് കുമ്മണ്ണൂര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ആലപ്പുഴയില്‍ ജില്ലാ സെക്രട്ടറി ഇബ്രാഹിം വണ്ടാനം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റൈഹാനത്ത്, ട്രഷറര്‍ സവാദ് കായംകുളം മാര്‍ച്ചിന് നേതൃത്വം നല്‍കി.
കോട്ടയത്ത് ജില്ലാ പ്രസിഡന്റ് സി.എച്ച് ഹസീബ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യു നവാസ്, സെക്രട്ടറിമാരായ പി.കെ സിറാജുദ്ദീന്‍ ഷമീര്‍ അലിയാര്‍, ട്രഷറര്‍ മുഹമ്മദ് സിയാദ് മാര്‍ച്ചിന് നേതൃത്വം നല്‍കി. ഇടുക്കി തൊടുപുഴയില്‍ നടന്ന മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി എം.എസ് സുബൈര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ വി.എം ജലീല്‍, കമ്മിറ്റി അംഗം സമദ് തൊടുപുഴ നേതൃത്വം നല്‍കി. എറണാകുളത്ത് ആലുവയില്‍ നടന്ന മാര്‍ച്ച് സംസ്ഥാന സെക്രട്ടറി പി.ആര്‍ സിയാദ് ഉദ്ഘാടനം ചെയ്തു. ആലുവയില്‍ മാര്‍ച്ച് തടഞ്ഞ പോലിസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു.
തൃശൂരില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. വി. അബ്ദുല്‍ നാസര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി.കെ.ഹുസൈന്‍ തങ്ങള്‍, സെക്രട്ടറിമാരായ സുബ്രഹ്മണ്യന്‍ വലപ്പാട്, അഷറഫ് വടക്കൂട്ട്, ട്രഷറര്‍ ഷമീര്‍ ബ്രോഡ്‌വേ നേതൃത്വം നല്‍കി. പാലക്കാട് ജില്ലാ പ്രസിഡന്റ് എസ്.പി അമീര്‍ അലി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി, വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, സെക്രട്ടറിമാരായ മജീദ് കെ എ, സഹീര്‍ ബാബു, ട്രഷറര്‍ അഷ്‌റഫ് കെ പി നേതൃത്വം നല്‍കി.
മലപ്പുറത്ത് തിരൂരില്‍ നടന്ന മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. നൗഷാദ് തിരുന്നാവായ, റഈസ് പുറത്തൂര്‍ എന്നിവര്‍ സംസാരിച്ചു. മഞ്ചേരിയില്‍ നടന്ന മാര്‍ച്ച് അഡ്വക്കറ്റ് സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്തു. പി പി ഷൗക്കത്ത്, സി വി നൗഷാദ്, പി ഹംസ, ലത്തീഫ് വല്ലാഞ്ചിറ, കെ പി അലവി, ഇ പി മുഹമ്മദ് റഹീസ്, സി അക്ബര്‍ നേതൃത്വം നല്‍കി.
കോഴിക്കോട് വടകരയില്‍ ജില്ല സെക്രട്ടറി വാഹിദ് ചെറുവറ്റ ഉദ്ഘാടനം ചെയ്തു. സലീം കാരാടി, മുസ്തഫ പാലേരി, സാലിം അഴിയൂര്‍, ആര്‍.എം റഹിം മാസ്റ്റര്‍ നേതൃത്വം നല്‍കി. വയനാട് മാനന്തവാടിയില്‍ നടന്ന മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി ടി.നാസര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, വൈസ് പ്രസിഡന്റ് ഉമ്മര്‍ മാഷ്, സെക്രട്ടറി ഇബ്രാഹീം കൂത്തുപറമ്പ്, ട്രഷറര്‍ എ.ഫൈസല്‍ നേതൃത്വം നല്‍കി. കാസര്‍ഗോഡ് നടന്ന മാര്‍ച്ചിന് ജില്ലാ ട്രഷറര്‍ ഡോ. സി.ടി സുലൈമാന്‍, വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, സെക്രട്ടറിമാരായ ഖാദര്‍ അറഫ, അന്‍സാര്‍ ഹൊസങ്കടി, നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it