Flash News

പോലീസ് അസോസിയേഷന് പണം നല്‍കിയെന്ന് സരിത; സുപ്രധാന രേഖകള്‍ കമ്മീഷന് കൈമാറി

പോലീസ് അസോസിയേഷന് പണം നല്‍കിയെന്ന് സരിത; സുപ്രധാന രേഖകള്‍ കമ്മീഷന് കൈമാറി
X
saritaകൊച്ചി : പൊലീസ് അസോസിയേഷന് 20 ലക്ഷം രൂപ കൈമാറിയതായി സോളാര്‍ കേസിലെ പ്രതി സരിതയുടെ വെളിപ്പെടുത്തല്‍. എല്ലാ സ്‌റ്റേഷനുകളിലും സോളര്‍ പാനല്‍ വയ്ക്കുമെന്ന് പ്രമേയം പാസാക്കാമെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനായി 2013 മാര്‍ച്ചിലാണ് പണം കൈമാറിയതെന്നും സരിത പറഞ്ഞു. അസോസിയേഷന്റെ സ്മരണികയില്‍ ടീം സോളറിന്റെ പേരില്‍ പരസ്യം ഉണ്ടായിരിക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നുവെങ്കിലും അത് പുറത്തിറങ്ങും മുന്‍പ് താന്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ഒരു അഭ്യുദയകാംഷി എന്ന നിലയിലാണ് സ്മരണിക പരസ്യം വന്നതെന്നും അവര്‍ വെളിപ്പെടുത്തി.
[related]അതിനിടെ, സരിത ഇന്ന് സോളാര്‍ കമ്മീഷനില്‍ മുദ്രവെച്ച കവറിലാക്കി സുപ്രധാന രേഖകള്‍ കൈമാറി. ലൈംഗിക ചൂഷണങ്ങളുടെ വിവരങ്ങളാണ് ഇതിലുള്ളതെന്ന് റിപോര്‍ട്ടുണ്ട്. വിവാദമായ തന്റെ കത്തിലുണ്ടായിരുന്ന വിവരങ്ങളും ഇതിലുണ്ടെന്നു സരിത പറഞ്ഞു.രഹസ്യമായി വെളിപ്പെടുത്താന്‍ അവസരം നല്‍കിയാല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് നേരത്തേ സരിത അറിയിച്ചിരുന്നത്. ശ്രീധരന്‍ നായരും മുഖ്യമന്ത്രിയുമായി നടത്തിയെന്ന് പറയപ്പെടുന്ന കൂടിക്കാഴ്ചസംബന്ധിച്ച രേഖയുള്‍പ്പടെ എല്ലാ രേഖകളും നാളെ ഉച്ചയ്ക്കു മുന്‍പ് കമ്മീഷന് കൈമാറുമെന്ന് സരിത അറിയിച്ചു
Next Story

RELATED STORIES

Share it