Flash News

പോലീസുകാരനെ ജനക്കൂട്ടം നഗ്നനാക്കി മര്‍ദിച്ചു കൊലപ്പെടുത്തി

പോലീസുകാരനെ ജനക്കൂട്ടം നഗ്നനാക്കി മര്‍ദിച്ചു കൊലപ്പെടുത്തി
X


ശ്രീനഗര്‍: മുസ്‌ലിം പള്ളിയില്‍ സുരക്ഷാചുമതലയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഒരു സംഘം ആളുകള്‍ പരസ്യമായി മര്‍ദിച്ചു കൊലപ്പെടുത്തി. ഡെപ്യൂട്ടി എസ്.പി. ആയൂബ് പണ്ഡിറ്റാണ് മരിച്ചത്. ജമ്മുകശ്മീര്‍ തലസ്ഥാനമായ ശ്രീനഗറിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥന്‍ ആള്‍ക്കൂട്ടത്തിനു നേരെ നടത്തിയ വെടിവെയ്പ്പില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പള്ളിയുടെ ഫോട്ടോ എടുത്തെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം പോലീസുകാരനു നേരെ ഓടിയെത്തിയത്. ഔദ്യോഗിക വേഷത്തിലായിരുന്ന ആയൂബിന്റെ വസ്ത്രങ്ങള്‍ അഴിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ജനക്കൂട്ടം പാഞ്ഞടുത്തതോടെ പോലീസുകാരന്‍ തോക്കെടുത്തു വെടിയുതിര്‍ക്കുകയും ചെയ്തു. സമീപത്തെ പോലീസ് പിക്കറ്റുകളിലേക്കും അക്രമികള്‍ ഓടിക്കയറി. ദിവസങ്ങള്‍ക്കു മുമ്പ് കശ്മീരില്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ഏഴ് പോലീസ് സ്‌റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

[related]
Next Story

RELATED STORIES

Share it