Pathanamthitta local

പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് മോഷണ ശ്രമം

പന്തളം: തോന്നല്ലൂര്‍ ലക്ഷ്മി നിവാസില്‍ അശോകന്റെ വീട്ടില്‍ മോഷണശ്രമം. ഇന്നലെ രാത്രി 12 മണിക്കാണ് മോഷണ ശ്രമം നടന്നത്. രാത്രിയിലെ ചൂട് കാരണം അശോകന്‍ മുറിയുടെ ജനല്‍ തുറന്നിട്ടാണ് ഉറങ്ങിയത്. മുറിയില്‍ ഭാര്യയും കുട്ടിയും കൂടെ ഉണ്ടായിരുന്നു.
ജനല്‍വഴി കള്ളന്‍ കമ്പ്‌കൊണ്ട് ഉറങ്ങി കിടന്ന അശോകനെ കുത്തുന്നത് കണ്ട് ഉണര്‍ന്ന ഭാര്യ ബഹളം വെച്ചപ്പോള്‍ കള്ളന്‍ ഓടി രക്ഷപ്പെട്ടു. പന്തളം പോലിസ് സ്റ്റേഷന്റെ തൊട്ടടുത്ത വീട്ടിലാണ് മോഷണശ്രമം നടന്നത്. സ്റ്റേഷന്റെ പുറകുവശം കാട് പിടിച്ച് കിടക്കുന്നതിനാല്‍ രാത്രിയില്‍ കള്ളന്‍ അവിടെ കയറി ഒളിച്ചതായും സംശയിക്കുന്നു. മോഷണ ശ്രമം ഉടന്‍തന്നെ പോലിസിനെ അറിയിച്ചുവെങ്കിലും അന്വേഷണത്തില്‍ കള്ളനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലിസ് കെസേടെുത്തു.
Next Story

RELATED STORIES

Share it