kozhikode local

പോലിസ് സ്‌റ്റേഷന്റെ മൂക്കിന് മുന്നില്‍ അനാശാസ്യം; പിടിയിലായവരെ പണം വാങ്ങി വിട്ടതായി പരാതി

വടകര: വടകരയില്‍ പോലിസ് സ്‌റ്റേഷന്റെ മുക്കിനു മുന്നില്‍ അനാശാസ്യം നടക്കുന്നുണ്ടെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് ലോഡ്ജില്‍ റെയ്ഡ് നടത്തിയ പോലീസ് സ്ത്രീയേയും ഇടപാടുകാരേയും പിടികൂടി. എന്നാല്‍ പിടികൂടിയ പ്രതികളെ പണം വാങ്ങി വിട്ടയച്ചതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം മഫ്റ്റിയിലെത്തിയ പോലീസാണ് ലോഡ്ജില്‍ നിന്ന് അനാശാസ്യം നടത്തിയവരെ കസ്റ്റഡിയിലെടുത്തത്.
സ്ഥാപന നടത്തിപ്പുകാരനെയും ഇവരോടൊപ്പം പിടികൂടിയിരുന്നു. ചിലരുടെ സമ്മര്‍ദത്തെ തുടര്‍ന്നു സ്ത്രീയേയും ഇടപാടുകാരേയും രാത്രി തന്നെ വിട്ടയച്ചതായാണ് ആക്ഷേപം. ഇതിനു പിന്നില്‍ സാമ്പത്തിക താല്‍പര്യം നടന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
പൂതുതായി നടത്തിപ്പിനെത്തിയ ആളാണ് ലോഡ്ജില്‍ അനാശാസ്യത്തിന് ഒത്താശ ചെയ്തതെന്ന് പറയുന്നു. ഇതര ദേശത്തെ സ്ത്രീകളെ ഇവിടെ പാര്‍പിച്ചായിരുന്നു പ്രവര്‍ത്തനം. മണിക്കൂറിന് ആയിരം രൂപ തോതിലാണ് ഇടപാടിന് ഈടാക്കിയിരുന്നതെന്നു പറയന്നു. സംഭവമറിഞ്ഞ് പല ദിക്കില്‍ നിന്നും ഇടപാടുകാര്‍ എത്താന്‍ തുടങ്ങി. രണ്ടു മാസത്തോളമായി ഈ ഏര്‍പാട് തുടങ്ങിയിട്ട്. നൂറു മീറ്റര്‍ മാത്രം അകലെയുള്ള പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുമായി ചങ്ങാത്തം കൂടിയ ലോഡ്ജ് നടത്തിപ്പുകാരന്‍ ഒരു തടസവുമില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ലോഡ്ജിനെ കുറിച്ച് പരാതി ഉയര്‍ന്നതോടെയാണ് ഇന്നലെ പേരിനൊരു റെയ്ഡ് നടന്നത്. ഇതു സംബന്ധിച്ച് ചോദിപ്പോള്‍ അങ്ങനെയെരു സംഭവം തന്നെ ഉണ്ടായിട്ടില്ലെന്നാണ് പോലീസ് സ്‌റ്റേഷനില്‍ ഇന്നു രാവിലെ ലഭിച്ച മറുപടി.
Next Story

RELATED STORIES

Share it