പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് മരിച്ചനിലയില്‍

കുഴല്‍മന്ദം: പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളി കാവുതിയാംപറമ്പ് സുബീഷ് കുമാര്‍ എന്ന സുനിലിനെ (28)യാണു കഴിഞ്ഞദിവസം രാത്രി 10.30നു വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലിസിന്റെ ഭീഷണി കാരണമാണു മരണം നടന്നതെന്നും സുബീഷിനെ തേടി കഴിഞ്ഞ ദിവസം രാത്രി തന്നെ പോലിസ് കോളനിയിലെത്തിയിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.  കഴിഞ്ഞദിവസം നടന്ന കാവുതിയാംപറമ്പ് മാരിയമ്മന്‍ പൊങ്കല്‍ ഉല്‍സവദിവസം പരിസരത്തെ ഒരു വീട്ടില്‍ മോഷണം നടന്നിരുന്നു. ഇതു സംബന്ധിച്ച പരാതിയില്‍ കാവുതിയാംപറമ്പിലെ ചിലരെ പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതില്‍ സുബേഷ്‌കുമാറും ഉള്‍പെട്ടിരുന്നുവെന്നു പറയുന്നു. ഇന്നലെ ഉച്ചയോടെ സുബീഷിന്റെ സംസ്‌കാരം നടന്ന ശേഷമാണു നാട്ടുകാര്‍ കോട്ടായി പോലിസ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയത്. സ്റ്റേഷന്‍ പരിസരത്ത് നിന്ന് പോലിസിനെതിരേ ആരോപണം ഉന്നയിച്ച് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് പോലിസ് ഇവരെ അനുനയിപ്പിച്ച് വിടുകയും ചെയ്തു.
Next Story

RELATED STORIES

Share it