Alappuzha local

പോലിസ് സ്റ്റേഷന് സമീപം യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

അമ്പലപ്പുഴ: പോലിസ് സ്‌റ്റേഷന് സമീപം  യുവാവ് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എന്നാല്‍ വിവരമറിയിച്ചിട്ടും പോലിസ് നടപടിയെടുത്തില്ലെന്ന് പരാതി. അമ്പലപ്പുഴ കച്ചേരി മുക്കിലാണ് ഇന്നലെ രാവിലെ മാനസികനില തെറ്റിയ യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.  കൈയില്‍ വലിയ കരിങ്കല്ലുമായി ജങ്ഷനില്‍ ഭീതി പരത്തിയ വിവരം നാട്ടുകാര്‍ പലതവണ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിളിച്ചറിയിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പോലിസ് എത്താതെ വന്നതിനെ തുടര്‍ന്ന് സ്‌റ്റേഷനില്‍ നേരിട്ടെത്തി വിവരമറിയിച്ചെങ്കിലും പോലിസ് എത്തിയില്ല. ഇതിനിടയില്‍ ചിലരെ കല്ലുകൊണ്ട് യുവാവ് എറിയുകയും ചെയ്തു. ഒടുവില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി കെട്ടിയിട്ടതിനു ശേഷം വിവരം പോലിസിനെ അറിയിച്ചെങ്കിലും പോലിസ് സ്ഥലത്തെത്തിയില്ല. ഇതോടെ കുപിതരായ നാട്ടുകാര്‍ യുവാവിന്റെ കെട്ടഴിച്ചുവിട്ടു. ഈ സമയം യുവാവ് ഒരു ലോറിക്ക് കല്ലെറിയുകയും ചെയ്തു. പിന്നീട് വളരെ സമയത്തിനു ശേഷമാണ് സ്ഥലത്ത് പോലിസെത്തി യുവാവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.
Next Story

RELATED STORIES

Share it