kannur local

പോലിസ് സ്റ്റേഷനു നേരെ ബോംബേറ്: ശക്തമായ നടപടിയെടുക്കണം-എസ്ഡിപിഐ

കൂത്തുപറമ്പ്: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയതുമായി ബന്ധപ്പെട്ട് പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉപരോധിച്ചതിനു പിന്നാലെ പോലിസ് സ്‌റ്റേഷനു ബോംബെറിഞ്ഞ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടി കര്‍ശന നടപടിയെടുക്കണമെന്ന് എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ക്വട്ടേഷന്‍ സംഘത്തിനു എല്ലായ്‌പോഴും നിയമപരമായും രാഷ്ട്രീയപരമായും പിന്തുണ നല്‍കുന്നത് ആര്‍എസ്എസ്-ബിജെപി നേതൃത്വമാണ്. ഇവര്‍ക്കെതിരേയും നടപടിയെടുക്കണം. ജനങ്ങളുടെ സൈ്വര വിഹാരത്തിനു വിലങ്ങുതടിയാവുന്ന ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ശക്തമായ നടപടികള്‍ കൈക്കൊള്ളണം. ബ്ലേഡ് പലിശ ഇടപാടിലൂടെ ക്രൂരമായ പീഡനങ്ങള്‍ക്കാണ് സംഘം നേതൃത്വം നല്‍കുന്നത്. ചില രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളടക്കം ഇവര്‍ക്ക് രഹസ്യമായ പിന്തുണ നല്‍കുന്നുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് ഇത്തരക്കാരെയും പുറത്തുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹീം കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it