Flash News

'പോലിസ് സ്റ്റേഷനുകളിലെ പിആര്‍ഒ സംവിധാനം ശക്തിപ്പെടുത്തണം'



തിരുവനന്തപുരം: സംസ്ഥാനത്ത് പോലിസ് സ്റ്റേഷനുകളില്‍ നടപ്പാക്കിയ പിആര്‍ഒ സംവിധാനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള നടപടികള്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും വിവരങ്ങളും നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് ഓരോ പോലിസ് സ്റ്റേഷനിലും പിആര്‍ഒയെ ചുമതലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഇവരുടെ പ്രവര്‍ത്തനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഫലപ്രദമാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്. പിആര്‍ഒ ചുമതലയുള്ളവര്‍ക്ക് അതുസംബന്ധിച്ച് ഒരുദിവസം വീതം തുടര്‍പരിശീലനം നല്‍കണം. പിആര്‍ഒമാരുടെ പ്രവര്‍ത്തനം ഡിവൈഎസ്പിമാര്‍ മാസംതോറും വിലയിരുത്തണം. പിആര്‍ഒമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് എസ്എച്ച്ഒമാര്‍ക്ക് ശരിയായ അവബോധം നല്‍കണമെന്നും ഡിജിപി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it