malappuram local

പോലിസ് സ്റ്റേഷനില്‍നിന്ന് ചോര്‍ത്തിയ ഫോട്ടോ ഉപയോഗിച്ച് ആര്‍എസ്എസിന്റെ കുപ്രചാരണം



പരപ്പനങ്ങാടി: പോലിസ് സ്‌റ്റേഷനില്‍നിന്ന് ചോര്‍ത്തിയ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്ന ആര്‍എസ്എസ് നടപടിക്കെതിരേ പരാതി. വള്ളിക്കുന്ന് അത്താണിക്കലിലെ പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ ഉസൈന്‍ കോയയുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം വ്യാപകമാക്കിയ നടപടിക്കെതിരെയാണ് ബന്ധുക്കള്‍ തിരൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. നേരത്തെ ഒരു കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലിസ് ഇയാളുടെ ഫോട്ടോ എടുത്തിരുന്നു. സ്‌റ്റേഷന്‍ റിക്കാര്‍ഡില്‍ സൂക്ഷിക്കാനായിരുന്നുവത്രെ ഇത്. എന്നാല്‍, ഇവിടെനിന്നു സംഘ്പരിവാര്‍ ബന്ധമുള്ള പോലിസുകാര്‍ ഹുസൈന്‍കോയയുടെ ഫോട്ടൊ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയതാണന്ന് സംശയിക്കുന്നു. ഇതു ഉപയോഗിച്ച് വ്യാപകമായി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വിപിന്‍ കേസില്‍ പോലിസ് അന്വേഷിക്കുന്ന പ്രതിയാണന്നും, ഇയാളെ തിരിച്ചറിയണമെന്നും മറ്റും പറഞ്ഞാണ് പ്രചരണം നടത്തുന്നത്.  വാട്‌സപ്പില്‍ പരപ്പനങ്ങാടിയിലെ യുവമോര്‍ച്ച നേതാവാണ് ഇത്തരത്തില്‍ പ്രചാരണത്തിന് തുടക്കമിട്ടത്. പോലിസ് സ്‌റ്റേഷനിലെ അതീവ രഹസ്യമായ ഫോട്ടൊ അടക്കം സംഘ്പരിവാര്‍ സംഘടനയ്ക്ക് ചോര്‍ത്തി നല്‍കിയത് ഗൗരവമായി കാണണമെന്നാണ് രഹസ്യന്യേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പരപ്പനങ്ങാടിയിലേയും താനൂരിലേയും പോലിസ് ഉദ്യോഗസ്ഥരുടെ വീഡിയൊകളടക്കം പ്രചരിപ്പിച്ച സംഘം തന്നെയാണ് ഇതിന് പിന്നിലെന്നാണ് സംശയം. സസ്പന്‍ഷന് വിധേയമായ രണ്ടു പോലിസുകാര്‍ക്ക് സംഘ്പരിവാറുമായി ബന്ധമുള്ളതായി കണ്ടത്തിയിട്ടുണ്ട്. പോലിസ് സ്‌റ്റേഷനിലെ ചാരന്മാരെ പുറത്തു കൊണ്ടുവരണമെന്ന് വള്ളികുന്ന് പഞ്ചായത്ത് എസ്ഡിപിഐ നേതാക്കളായ സാബിത്ത്, ഹംസ കോയ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it