Pathanamthitta local

പോലിസ് സേന സിപിഎം നേതാക്കളുടെ 'ഓഡര്‍ലിയായി' പ്രവര്‍ത്തിക്കുന്നു: പി ജെ കുര്യന്‍

പത്തനംതിട്ട: സംസ്ഥാന പോലിസ് സേന സിപിഎം നേതാക്കളുടെ 'ഓഡര്‍ലിയായി' പ്രവര്‍ത്തിക്കുകയാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍. ഡിസിസി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങളും കൊലപാതകങ്ങളും ഭരണത്തിന്റെ മുഖമുദ്രയായിരിക്കുകയാണ്. സിപിഎം നേതാവിന്റെ സഹോദരനെ പോലും ജോലി തട്ടിപ്പില്‍ അറസ്റ്റ് ചെയ്തിരിക്കുന്ന സാഹചര്യം ഗൗരവമായി കാണമമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു.
അടൂര്‍ പ്രകാശ് എംഎല്‍എ, മുന്‍ ഡിസിസി പ്രസിഡന്റ് കെ ശിവദാസന്‍ നായര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പന്തളം സുധാകരന്‍, കെപിസിസി സെക്രട്ടറി പഴകുളം മധു, കെപിസിസി നിര്‍വാഹക സമിതി അംഗം മാലേത്ത് സരളാദേവി, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് സംസാരിച്ചു.
കണ്ണൂര്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ ചുമപ്പ് വേഷം ധരിച്ച് പ്രകടനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കോന്നിയില്‍ സിപിഎം രക്തസാക്ഷി മണ്ഡപം സ്ഥാപിച്ച് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച അച്ചടക്കവിരുദ്ധമായ നടപടിയെ കുറിച്ച് അന്വേഷണം നടത്തി കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിസിസി ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു.
കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ യുഡിഎഫ് നേതൃത്വത്തില്‍ നാളെ നടക്കുന്ന കലക്ടറേറ്റ് ഉപരോധം വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it