thrissur local

പോലിസ് സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷം നിര്‍ത്തണം: എസ്ഡിപിഐ

കൈപ്പമംഗലം: അഭിമന്യൂ കൊലപാതകത്തിന്റെ മറവില്‍ കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലും എസ്ഡിപിഐ പ്രവര്‍ത്തകരെ വിളിച്ച് വരുത്തി അനാവശ്യമായ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ നിര്‍ബന്ധിക്കുന്ന പോലിസ് നടപടിയില്‍ നിന്ന് പിന്‍മാറണമെന്ന് എസ്ഡിപിഐ കൈപ്പമംഗലം മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് അമ്പതോളം ചോദ്യങ്ങളടങ്ങിയ പേപ്പര്‍ നല്‍കുന്നതെന്ന സിഐമാരുടെ വാക്കുകളെ പുച്ഛിച്ച് തള്ളുന്നുവെന്നും വരുന്ന 30, 31 തിയ്യതികളില്‍ മണ്ഡലത്തില്‍ നടക്കുന്ന വാഹന പ്രചാരണത്തില്‍ വ്യക്തിസ്വാതന്ത്രത്തെ ഹനിക്കുന്ന പോലിസിന്റെ ബുദ്ധിശൂന്യതയെ തുറന്ന് കാണിക്കുമെന്നും യോഗാധ്യക്ഷന്‍ എസ്ഡിപിഐ കൈപ്പമംഗലം പ്രസിഡന്റ് ഷെമീര്‍ കോതപറമ്പ് പറഞ്ഞു. ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ജൂലായ് 20 മുതല്‍ ആഗസ്ത് 20 വരെ നീണ്ടുനില്‍ക്കുന്ന എസ്ഡിപിഐ സംസ്ഥാന കമ്മറ്റി പ്രചാരണ കാംപയിന്റെ ഭാഗമായി ജൂലായ് 30, 31 തിയ്യതികളില്‍ മണ്ഡലത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലും സിപിഎമ്മിന്റെ ജനവഞ്ചന രാഷ്ടീയത്തെ തുറന്ന് കാട്ടി പ്രചരണം നടത്താന്‍ യോഗം തീരുമാനിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹര്‍ഷാദ് മതിലകം സ്വാഗതവും ഖജാഞ്ചി ഷാഫി പുളിച്ചോട് നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it