Pathanamthitta local

പോലിസ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു: എസ് ഡിപിഐ



പത്തനംതിട്ട: പന്തളം കടക്കാട് തറാവീഹ് നമസ്‌കാരം കഴിഞ്ഞിറങ്ങിയ പ്രവര്‍ത്തകരെയും അവരെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയവരെയും വധിക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു. കേസിലെ യഥാര്‍ഥ പ്രതികള്‍ സംരക്ഷിക്കപ്പെടുന്നതും നിരപരാധികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ കള്ളക്കേസ് എടുത്തതും അടക്കം സംഭവദിവസം മുതല്‍ നടക്കുന്ന പോലിസ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ആക്രമണത്തില്‍ ആറ് എസഡി പിഐ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. അതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇതിലെ യഥാര്‍ഥ പ്രതികള്‍ ഇപ്പോഴും സൈ്വരവിഹാരം നടത്തുന്നു. ഇതിനെതിരേ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം പോലും പോലിസ് നിഷേധിച്ചു. പ്രകടനത്തിന് അനുവാദം നല്‍കാതിരുന്നതിനാല്‍ പ്രകടനം നടത്താതെ പിരിഞ്ഞുപോയ പ്രവര്‍ത്തകരെ                   ഒരു കാരണവും കൂടാതെ പന്തളം  എസ്‌ഐ സനൂപ് ലാത്തിച്ചാര്‍ജ് നടത്തി. പള്ളിക്കല്‍ പഞ്ചായത്തംഗം ഷാജി അയത്തിക്കോണില്‍  ഉള്‍പ്പടെ എട്ടു പ്രവര്‍ത്തകരെ അന്യായമായി ഒരുദിവസം തടങ്കലില്‍ പാര്‍പ്പിച്ചു. സമാധാനപരമായി നടന്ന ഹര്‍ത്താലില്‍ സിപിഎം അക്രമം അഴിച്ചുവിട്ടത് പോലിസ് കണ്ടില്ലെന്ന് നടിച്ചു. മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് എ ആര്‍ ബുഹാരിയെ ബസ്സില്‍ വച്ച് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലിസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയും എ ആര്‍ ബുഹാരിയെ രക്ഷിക്കാതിരുന്ന പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അകാരണമായി അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പോലിസ് തേര്‍വാഴ്ചയാണ് പന്തളത്ത് നടപ്പാവുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിക്കുന്നതെങ്കില്‍  ജനകീയ പ്രക്ഷോഭങ്ങള്‍ക്ക്് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പുനല്‍കി. പ്രസിഡന്റ്് അന്‍സാരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജീവ് പഴകുളം, അനീഷ് പത്തനംതിട്ട, റിയാഷ് കുമ്മണ്ണൂര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it