പോലിസ് വെടിവച്ചു കൊന്ന യുവാവ് നിരപരാധിയെന്ന് ബന്ധുക്കള്‍

ഗുഡ്ഗാവ്: പശുക്കടത്ത് ആരോപിച്ച്  പോലിസ് വ്യാഴാഴ്ച ഏറ്റുമുട്ടിലില്‍ വധിച്ച യുവാവ് നിരപരാധിയാണെന്ന് ബന്ധുക്കള്‍. ഗുഡ്ഗാവില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഹരിയാനയിലെ നൂഹ് ഗ്രാമത്തില്‍നിന്നുള്ള 22കാരനായ തലീമിനെയാണ് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍വച്ച് പോലിസ് വെടിവച്ച് കൊന്നത്. മോഷ്ടിച്ച പശുക്കളുമായി പോയ ട്രക്കിനു നേരെ നടത്തിയ വെടിവയ്പിലാണ് തലീം കൊല്ലപ്പെട്ടതെന്നാണ് പോലിസ് ഭാഷ്യം. പോലിസ് ഉയര്‍ത്തിയ രണ്ടു ബാരിക്കേഡുകളിലും ട്രക്ക് നിര്‍ത്താതെ പോയതിനെതുടര്‍ന്നാണ് വെടിവച്ചതെന്നും പോലിസ് അവകാശപ്പെട്ടു.അതേസമയം, മൃതദേഹം കൈമാറാത്തതിനാല്‍ തങ്ങളുടെ കടുത്ത മാനസിക പ്രയാസത്തിലാണെന്ന് തലീമിന്റെ കുടുംബം പറഞ്ഞു. ഡോക്ടര്‍മാരുടെ സമരത്തിന്റെ പേരില്‍ രണ്ടു ദിവസമായി അധികൃതര്‍ മൃതദേഹം തടഞ്ഞുവച്ചിരിക്കുകയാണ്. ഇതു ഉപദ്രവമല്ലാതെ മറ്റൊന്നുമല്ലെന്നു തലീമിന്റെ സഹോദരന്‍ ആബിദ് പറഞ്ഞു. പശു സംരക്ഷണത്തിന്റെ പേരിലുള്ള മൃഗീയ കൊലപാതകമാണ് നടന്നതെന്ന് കുടുംബവും പ്രദേശവാസികളും ആരോപിച്ചു. പിടിച്ചെടുത്ത ട്രക്കില്‍നിന്നു പശുക്കളെ കൊണ്ടുപോവുന്നതിന് ആവശ്യമായ രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്നു അല്‍വാര്‍ പോലിസ് അവകാശപ്പെട്ടു. അതേസമയം, പോലിസിന് കൊലപാതകം ഒഴിവാക്കാനാവുമായിരുന്നുവെന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവാവ് പറഞ്ഞു. തസ്്‌ലീമിന്റെ പിതാവ് ശരീഫ് കര്‍ഷകനാണ്. സഹോദരങ്ങളായ ഷംസാദും സാബിറും ട്രക്ക് ഡ്രൈവര്‍മാരാണ്. മറ്റൊരു സഹോദരനായ ആബിദ് നൂഹില്‍ ഫ്രൂട്ട്‌സ് കട നടത്തുകയാണ്.
Next Story

RELATED STORIES

Share it