World

പോലിസ് മേധാവിയെ മര്‍ദിെച്ചന്ന കേസില്‍ ഇംറാന്‍ ഖാനെ വെറുതെവിട്ടു

ഇസ്‌ലാമാബാദ്: പ്രതിഷേധ റാലിക്കിടെ പോലിസ് മേധാവിയെ മര്‍ദിച്ചെന്ന കേസില്‍ പാക് പ്രതിപക്ഷ നേതാവും തഹ്‌രീകെ ഇന്‍സാഫ് നേതാവുമായ ഇംറാന്‍ ഖാനെ കോടതി വെറുതെ വിട്ടു. 2014ല്‍ ഖാന്റെ അനുയായികളും പോലിസുമായുള്ള സംഘര്‍ഷത്തിനിടെ പോലിസ് മേധാവിയെ മര്‍ദിച്ചുവെന്നായിരുന്നു കേസ്. കോടതിവിധിയെ ഖാന്‍ സ്വാഗതം ചെയ്തു. അടുത്ത ജൂലൈയില്‍ നടക്കുന്ന തിരഞ്ഞെടു—പ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ഖാന്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു.
Next Story

RELATED STORIES

Share it