പോലിസ് മേധാവിയുടെ നമ്പറിലേക്ക് സന്ദേശം: പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മൈസൂരു കോടതി വളപ്പിലെ സ്‌ഫോടന പരമ്പരക്കേസിലെ ഒന്നാംപ്രതി തമിഴ്‌നാട് മധുരൈ ഐലന്റ് നഗറില്‍ മുഹമ്മദ് അയൂബിനെ(27) എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഒരു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. പശുവിനെ ഭക്ഷിച്ചതിന്റെ പേരില്‍ സപ്തംബര്‍ 28ന് മുഹമ്മദ് അഖ്‌ലാഖിനെ തീവ്രവാദി കൊലപ്പെടുത്തിയെന്നും പ്രധാനമന്ത്രിയുള്‍പ്പെടെ മന്ത്രിമാര്‍ തീവ്രവാദിയാണെന്നും ഇയാള്‍ വാട്‌സ് ആപ്പ് ഇ-മെയില്‍ സന്ദേശങ്ങള്‍ ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുടെ പേരില്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ കാള്‍ സെന്റര്‍ നമ്പറിലേക്കയച്ച്  ഇന്ത്യാ ഗവണ്‍മെന്റിനെതിരേ യുദ്ധപ്രഖ്യാപനം നടത്തിയെന്നുമുള്ള കേസിലാണ് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. രണ്ടു ദിവസം കസ്റ്റഡിയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എറണാകുളം അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ലാല്‍ജി ആവശ്യപ്പെട്ടത്. എന്നാല്‍, ഒരു ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്. ചിറ്റൂര്‍, കൊല്ലം, നെല്ലൂര്‍ കോടതി വളപ്പിലെ സ്‌ഫോടന പരമ്പരകള്‍ക്ക് മുമ്പും ഇയാള്‍ സന്ദേശമയച്ചതായി ആരോപണമുണ്ട്.
അശാസ്ത്രീയ
പ്രസവചികില്‍സ: കൊലപാതകക്കുറ്റം ചുമത്തണം
തിരുവനന്തപുരം: മഞ്ചേരിയില്‍ പ്രകൃതിചികില്‍സയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. മഞ്ചേരി സംഭവത്തെക്കുറിച്ച് ഐഎംഎ തലത്തില്‍ അന്വേഷണം നടത്താന്‍ ഡോ. ശ്രീകുമാര്‍ വാസുദേവിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചതായി സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ ഉമ്മറും സെക്രട്ടറി ഡോ. എന്‍ സുല്‍ഫിയും അറിയിച്ചു.
Next Story

RELATED STORIES

Share it