kozhikode local

പോലിസ്-മാഫിയ കൂട്ടുകെട്ടിനെതിരേ കോണ്‍ഗ്രസ് നേതാവിന്റെ നിരാഹാരം 13ന്

വടകര: വടകരയിലെ പോലിസ്-മാഫിയ കൂട്ടുകെട്ടുകള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന കോണ്‍ഗ്രസ് നേതാവും തോടന്നൂര്‍ ബ്ലോക്ക് പ്രസിഡണ്ടുമായ തിരുവള്ളൂര്‍ മുരളി നിരാഹാര സത്യാഗ്രഹം 13നു ആരംഭിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
48 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന നിരാഹാര സത്യഗ്രഹം കോട്ടപ്പറമ്പിലാണ് നടക്കുക. പോലിസ്-മാഫിയ കൂട്ടുകെട്ടുകള്‍ക്കെതിരെ ശക്താമായ ഭാഷയില്‍ പ്രതിഷേധിച്ച തന്നെ സിപിഎമ്മിന്റെ വടകര ഏരിയാ കമ്മിറ്റി വ്യക്തിഹത്യ ചെയ്യുന്നതായി അദ്ദേഹം ആരോപിച്ചു. സോഷ്യല്‍ മീഡിയയിലും ഇത്തരം പ്രചരണങ്ങള്‍ തനിക്കെതിരെ നടക്കുന്നുണ്ട്.
വ്യക്തിഹത്യ ചെയ്യുന്ന രൂപത്തില്‍ സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും തനിക്കെതിരെ വാര്‍ത്തകള്‍ വന്നതായും ഇതിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഞാന്‍ വിമര്‍ശിച്ചത് പോലീസിനെതിരെയാണ്. സിപിഎമ്മിനെതിരെയോ അവരുടെ പ്രവര്‍ത്തകര്‍ക്കെതിരെയോ താന്‍ ഒന്നും തന്നെ ആരോപിച്ചിട്ടില്ല. എന്നാല്‍ പോലീസുമായി കൂട്ടുക്കെട്ട് നടത്തി മാഫിയം സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ സിപിഎം പ്രവര്‍ത്തകരും ഉണ്ട്.
ഇത് തുറന്നു പറഞ്ഞതില്‍ തനിക്ക് ഭീഷണി വന്നതായും മുരളി പറഞ്ഞു.
മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിയായ സിപിഎമ്മിന്റെ പ്രവര്‍ത്തനം ഇത്തരം തരംതാണ ചെയ്തികളാണ് ചെയ്യുന്നതെ്‌നും അതുകൊണ്ട് തന്നെ പാര്‍ട്ടി നിലപാട് വ്യക്തമാക്കാനും അദ്ദേഹം അറിയിച്ചു. ജനദ്രോഹപരമായ നടപടികളില്‍ നിന്നും വടകരയിലെ പോലിസ് പിന്‍മാറാനും സ്ഥലംമാറി ഇവിടേക്ക് വരുന്ന പോലീസുകാര്‍ക്ക് ഇത്തരം വികാരം ഇല്ലാതിരിക്കുവാനാണ് താന്‍ നിരാഹാര സത്യാഗ്രഹം ഇരിക്കുന്നത്.
തിരുവള്ളൂരിലെ ക്വാറിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത തികച്ചും തെറ്റാണെന്നും അദ്ദഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it