Dont Miss

പോലിസ് മന്ത്രിയുടെ അങ്കലാപ്പുകള്‍

പോലിസ് മന്ത്രിയുടെ അങ്കലാപ്പുകള്‍
X













''അണ്ണേ; പത്രപ്രതിനിധി ഇല്ലേ.....നമ്മടെ...അയാളെ വരെ തല്ലി...''
രമേശിന് ഹരമായി. ''പത്രക്കാരനേം തല്ലിയോ...തല്ലണം. പത്രക്കാരെന്നു പറഞ്ഞാല്‍ തല്ലു കൊള്ളണ്ട ജാതിയാണെന്ന പണ്ട് കരുണാകര്‍ജി പഠിപ്പിച്ചിരിക്കുന്നത്. ശരി, അയാളെ എന്തുചെയ്തടാ മധൂ...?






പിഎഎം ഹനീഫ്

phone receiverലോ....രമേശ് അണ്ണനല്ലേ....
രമേശ് ചെന്നിത്തലക്ക് ആസകലം ചൊറിഞ്ഞു. പണ്ട് ചങ്ങനാശ്ശേരിയില്‍ പഠിക്കുന്ന കാലത്തേ ഈ ' അണ്ണന്‍' വിളി ഇഷ്ടമല്ല....സഹിച്ചു. പോലിസ് മന്ത്രിയായിപ്പോയില്ലേ...

''ആരാ....രമേശനാ....എവിടുന്നാ...
''അണ്ണേ ഞാന്‍ ചിങ്ങോലിയിലെ മധുവാ....അമ്പിച്ചേട്ടന്റെ..
അതുശരി. സ്വന്തം ബന്ധുവാണ്. പോലിസ് മന്ത്രി ആശ്വസിച്ചു.
''എന്നാടാ...മധു....എന്തിനാ വിളിച്ചെ...?
''അണ്ണന്റെ ശബ്ദത്തിന് എന്നാ പറ്റി...?
രമേശന് പിന്നെയും ചൊറിഞ്ഞു. മഞ്ഞുംകൊണ്ട് ഡിസംബര്‍ മാസം മുഴുവന്‍ രായ്ക്കുരാമാനം അലഞ്ഞതാ. കഫക്കെട്ടും നീര്‍വീഴ്ചയും ...രക്ഷായാത്രക്ക് പാര പണിയുക.. അതായിരുന്നു ലക്ഷ്യം...!

''മധൂ; നല്ല സുഖമില്ലെടാ...
ഗുളികപ്പുറത്താ രണ്ടു മാസമായിട്ട്... നീ എന്തിനാടാ വിളിച്ചെ..?
''്അണ്ണേ, പോലിസിനെപ്പറ്റി എനിക്കു കുറെ സങ്കടം പറയാനുണ്ട്. വളരെ മോശമായിട്ടാ ഇപ്പം കുറച്ചു നാളായിട്ട് പോലിസിന്റെ പെരുമാറ്റം. ഇവിടൊക്കെ ചിലര് പറയുന്നത് ...രമേശണ്ണനെ വഷളാക്കാന്‍ കുഞ്ഞൂഞ്ഞേട്ടന്‍ ചില ഐ ജിമാരെ രഹസ്യമായി വളിപ്പിച്ചു ചെയ്യിക്കുന്നതാന്നാ...
രമേശിന് ചൊറിഞ്ഞുവന്നു.

അതൊക്കെ ശരിയായിരിക്കും . ചെലപ്പം തെറ്റായിരിക്കും....മധൂ; നീ പ്രശ്‌നം വിശദമായി പറയ്....

പോലിസ് ഞങ്ങക്കിട്ട് ഒരു കാര്യവുമില്ലാതെ തല്ലി. ഇതെന്തു പോലിസ് ഭരണമാ അണ്ണേ...
'ഡാ; പോലിസ് ആരെയും വെറുതെ തല്ലത്തില്ല. സ്വന്തം തന്തയെപ്പോലും തല്ലും...അതിനും കാര്യം ഉണ്ടായിരിക്കും..നീ....കാര്യം....പറ. നിങ്ങളെന്നു പറഞ്ഞാ...ആരെയൊക്കെയാ....തല്ലിയെ.''
''അണ്ണേ; പത്രപ്രതിനിധി ഇല്ലേ.....നമ്മടെ...അയാളെ വരെ തല്ലി...''
രമേശിന് ഹരമായി. ''പത്രക്കാരനേം തല്ലിയോ...തല്ലണം. പത്രക്കാരെന്നു പറഞ്ഞാല്‍ തല്ലു കൊള്ളണ്ട ജാതിയാണെന്ന പണ്ട് കരുണാകര്‍ജി പഠിപ്പിച്ചിരിക്കുന്നത്. ശരി, അയാളെ എന്തുചെയ്തടാ മധൂ...?
''പത്രക്കാരന്‍ സ്റ്റേഷനിലോട്ടു കയറിയ ഉടന്‍ ഷര്‍ട്ട് അഴിക്കാന്‍ പറഞ്ഞു. അസി. കമ്മീഷണറാ പറഞ്ഞത്. ഷര്‍ട്ടൂരി. ...ഉടനെ കൊടുത്തു രണ്ടടി. താഴെ വീണപ്പം അവിടിട്ടും ചവിട്ടി.
''ഭേഷ്; രമേശ് മനസ്സുകൊണ്ടാഹ്ലാദിച്ചു.
ശരി; ഞാന്‍ അന്വേഷിക്കാം. നീ വെച്ചോ..
സ്വന്തം ബന്ധുവും നാട്ടുകാരനുമായ മധുവിനും ഞങ്ങളുടെ സ്വന്തം മാധ്യമ പ്രതിനിധിക്കും ഇതാണവസ്ഥയെങ്കില്‍ വരുന്ന ഇലക്ഷനില്‍ എന്റെ കാര്യം വെറും ഗോപിയല്ല...മുഗ്ഗോപി...
രമേശ് ഉള്ളുരുകി! ഗുരുവായൂരപ്പാ....
Next Story

RELATED STORIES

Share it