kozhikode local

പോലിസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന്

പേരാമ്പ്ര: പ്രദേശത്ത്് ആക്രമണമഴിച്ചുവിട്ട സിപിഎം പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് പേരാമ്പ്ര പോലിസിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നതെന്ന് ശിവജി മഹിളാ സംഘ് ജില്ലാ പ്രസിഡന്റ് സി പി ദീപ ആരോപിച്ചു. വീടിന് ബോംബാക്രമണം നടത്തിയവര്‍ക്കെതിരെ  സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ പോകുമ്പോള്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായും ഇവര്‍ ആരോപിച്ചു. മൂന്ന് ശിവജി പ്രവര്‍ത്തകരുടെ വീടിനും ഒരു ഹോട്ടലിനും ബോംബെറിഞ്ഞു. ഒരു ബൈക്ക് കത്തിച്ചു. ഈ കേസിലെ ഒരാളെ പോലും പിടിക്കാന്‍ പോലിസിനു സാധിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഒരു വിഭാഗത്തെ മാത്രം വേട്ടയാടുന്ന പോലിസ് നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുളള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it