പോലിസ് പീഡനം തടയണമെന്നാവശ്യപ്പെട്ട് ഹരജി ; പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കി



കൊച്ചി: ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നെടുമ്പാശ്ശേരി പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. പോലിസിന്റെ ഭാഗത്ത് നിന്നുള്ള പീഡനം തടയണമെന്നും പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് രാജീവും മകന്‍ അഖിലും രാജമ്മ അപ്പുവും വി ആര്‍ അനിലും സമര്‍പ്പിച്ച ഹരജിയില്‍ 2017 ജൂണ്‍ 16നായിരുന്നു ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്കും ദമ ശേഷാദ്രി നായിഡുവും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍, എറണാകുളം റൂറല്‍ എസ്പി, നെടുമ്പാശ്ശേരി സിഐ, നെടുമ്പാശ്ശേ—രി എസ്‌ഐ, അഡ്വ. സി പി ഉദയഭാനു, അങ്കമാലി സ്വദേശി സി ഒ ജോണി, രഞ്ജിത് ആന്റണി, സന്തോഷ് എന്നിവരായി—രുന്നു എതിര്‍കക്ഷികള്‍. ഉദയഭാനുവുമായി വസ്തുക്കച്ചവടം ആലോചിച്ചെങ്കിലും ഉദയഭാനുവിന്റെ ചില നടപടികള്‍ മൂലം കച്ചവടം നടന്നില്ലെന്ന് രാജീവ് ഹരജിയില്‍ ആരോപിച്ചിരുന്നു. അതിനുശേഷം ഉദയഭാനുവിന് വേണ്ടി പോലിസ് പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണ്. തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നു. ഉദയഭാനുവിന്റെ ഒരു സഹായി നല്‍കിയ പരാതിയില്‍ നെടുമ്പാശ്ശേരി പോലിസ് എടുത്ത കേസിലെ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. എന്നിട്ടും പോലിസ് പീഡിപ്പിക്കുകയാണെന്നും രാജീവ് വാദിച്ചു. ഉദയഭാനു രാജീവിനെതിരേ ഒരു പരാതിയും നല്‍കിയിരുന്നില്ലെന്നാണ് സംസ്ഥാനസര്‍ക്കാ ര്‍ കോടതിയെ അറിയിച്ചത്. നെടുമ്പാശ്ശേ—രി പോലിസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. പക്ഷെ, ജയകുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ രാജീവിനെതിരെ നെടുമ്പാശ്ശേരി പോലിസ് മറ്റൊരു കേസെടുത്തിട്ടുണ്ട്. രഞ്ജിത് ആന്റണിയും സന്തോഷും നല്‍കിയ പരാതിയില്‍ രാജീവിനെതിരേ പ്രാഥമിക അന്വേഷണം നടക്കുകയാണ്. പോലിസ് ആരെയും പീഡിപ്പിക്കുന്നില്ലെന്നും നിയമപരമായ രീതിയില്‍ അന്വേഷണം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നെടുമ്പാശ്ശേ—രി പോലിസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ അന്വേഷണവും നടപടികളും ഹൈക്കോടതി സ്‌റ്റേ ചെയ്തതിനാല്‍ ഹരജിയില്‍ ഇടപെടാനാവില്ലെന്ന് വാദമെല്ലാം കേട്ട കോടതി വ്യക്തമാക്കി. അതേസമയം പരാതിക്കാരന്റെ ജീവന് ഭീഷണിയുണ്ടെങ്കില്‍ നെടുമ്പാശ്ശേരി പോലിസിനെ സമീപിക്കണം. പരാതി ന്യായമാണെന്ന് തോന്നുകയാണെങ്കില്‍ സംരക്ഷണം നല്‍കണം. ഈ നിര്‍ദേശങ്ങള്‍ കേസന്വേഷണത്തെ യോ പരാതികളിലെ നടപടികളെയോ ബാധിക്കരുതെന്നും വ്യക്തമാക്കിയാണ് രാജീവ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കിയത്.
Next Story

RELATED STORIES

Share it