kasaragod local

പോലിസ് നിലപാടിനെതിരേ എസ് ഡിപിഐ ; സംഘ പരിവാരത്തിന്റെ അക്രമങ്ങള്‍ മദ്യലഹരിയായി ലഘൂകരിക്കുന്നു



കാസര്‍കോട്: ചൂരിയിലെ റിയാസ് മൗലവി കൊലപാതകത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പെ ചൂരിയില്‍ അല്‍ത്താഫിന് നേരെ നടന്ന വധശ്രമത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നും സംഘ് പരിവാരത്തിന്റെ സ്ഥിരം ക്രിമിനലുകള്‍ വളരെ ആസൂത്രിതമായി നടത്തുന്ന ഇത്തരം കലാപ ശ്രമങ്ങളേയും അക്രമപരമ്പരകളേയും വെറും മദ്യലഹരിയിലായി കാണാന്‍ പറ്റില്ലായെന്നും എസ്ഡിപിഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി പറഞ്ഞു. അക്രമങ്ങളില്‍ നേരിട്ട് പങ്കെടുത്തവര്‍ പോലും പലകേസുകളിലും രക്ഷപ്പെടുകയാണ് പതിവ്. അക്രമണങ്ങള്‍ ആസൂത്രണം ചെയ്തവരെ മിക്ക കേസുകളിലും കണ്ടെത്താറുമില്ല. ഇത് സംഘ് ക്രിമിനലുകള്‍ അഴിഞ്ഞാടാന്‍ ഹേതുവാകാറുണ്ടെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അബ്ദുല്ല എരിയാല്‍ അധ്യക്ഷത വഹിച്ചു. സകരിയ്യ ഉളിയത്തടുക്ക, ഫൈസല്‍ കോളിയടുക്കം, ബഷീര്‍ നെല്ലിക്കുന്ന്, മുഹമ്മദ് കരിമ്പളം, മഹമൂദ് മഞ്ചത്തടുക്ക, മുഹമ്മദലി ആലംപാടി, എസ് എ അബ്ദുര്‍ റഹ്മാന്‍, സവാദ് കല്ലങ്കൈ, ഇസ്ഹാഖ് മധൂര്‍, സക്കരിയ ഹിദയത്ത് നഗര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it