ernakulam local

പോലിസ് നിര്‍ജ്ജീവം; ചീട്ടുകളി കേന്ദ്രങ്ങള്‍ സജീവം

കോതമംഗലം: പോലിസ് പരിശോധന നിര്‍ജ്ജീവമായതോടെ ചീട്ടുകളി കേന്ദ്രങ്ങള്‍ സജീവമായി. കോതമംഗലം കേന്ദ്രീകരിച്ച് വന്‍ തുകയ്ക്കുള്ള ചീട്ടുകളിയാണ് നടന്നുവരുന്നത്. ചീട്ടുകളി സംഘങ്ങള്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പോലിസിനെയും വെട്ടിച്ചുള്ള കളികളാണ് നടത്തുന്നത്. മൊബൈല്‍ സംവിധാനം ഉപയോഗിച്ച് സ്ഥിരം അംഗങ്ങളെ പ്രത്യേക കേന്ദ്രങ്ങളിലെത്തിച്ചാണ് ലക്ഷങ്ങളുടെ ചൂതാട്ടം നടത്തി വരുന്നത്. ഓടക്കാലി, നെല്ലിക്കുഴി, കുത്തുകുഴി, വെളിയേല്‍ച്ചാല്‍, തലക്കോട്, നെല്ലാട് എന്നിവിടങ്ങളിലാണ് പ്രധാന കേന്ദ്രങ്ങള്‍. ഉന്നത ബന്ധങ്ങളുള്ള നടത്തിപ്പുകാരാണ് ഇതിനു പിന്നില്‍.
തറവാടക ഇനത്തില്‍ സ്ഥലമുടമയ്ക്ക് വാടക നിശ്ചയിച്ചാണ് കേന്ദ്രം തിരഞ്ഞെടുക്കുക. കളിക്കാരെ കളിസ്ഥലത്തെത്തിക്കാന്‍ പ്രത്യേക വാഹന സൗകര്യവും സംഘാടകര്‍ ഏര്‍പ്പാടാക്കി നല്‍കും. ലക്ഷങ്ങളുടെ കളി നടക്കുന്ന ഇവിടേക്ക് കളിക്കാരെ എത്തിക്കാന്‍ ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. ചൂതുകളിയില്‍ നേട്ടം സംഘാടകര്‍ക്ക് മാത്രമാണെന്നതാണ് ഇതിന്റെ പ്രധാന വശം. ചീട്ടുമേശ എന്ന പേരില്‍ നിശ്ചിത ശതമാനം കളിയിലെ വിഹിതവും സംഘാടകരാണ് കൈപ്പറ്റുന്നത്.
ചീട്ടുകളിക്കാരില്‍നിന്നും പ്രവേശന ഫീസായി ആയിരം രൂപയാണ് ഈടാക്കുന്നത്. പത്തോ പതിനഞ്ചോ പേര്‍ പങ്കെടുക്കുന്ന മല്‍സരത്തില്‍ നേട്ടം ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം. കള്ളനോട്ടുകള്‍ അനായാസേന മാറ്റിയെടുക്കാനും ചൂതാട്ട കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നവരുണ്ട്. കളിയില്‍ തോറ്റ് സാമ്പത്തിക പരാജയം നേരിട്ട് ആത്മഹത്യ ചെയ്തവരും കുറവല്ല.
Next Story

RELATED STORIES

Share it