Flash News

പോലിസ് നരനായാട്ട് : ജുഡീഷ്യല്‍ അന്വേഷണം വേണം- എസ്ഡിടിയു



കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ചു സമരം നടത്തിയവര്‍ക്കു നേരെ പോലിസ് നടത്തിയ നരനായാട്ടിനെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍സംസ്ഥാന പ്രസിഡന്റ് എ വാസു ആവശ്യപ്പെട്ടു. ശരിയും തെറ്റും മനസ്സിലാക്കാനുള്ള വിവേകമാണ് മുഖ്യമന്ത്രി പിണറായി വിജയനുണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന രീതിയിലായിരുന്നു പോലിസിന്റെ പ്രകടനമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, സമരസമിതി കണ്‍വീനര്‍ ടി പി മുഹമ്മദ് മുക്കം പങ്കെടുത്തു.
Next Story

RELATED STORIES

Share it